Quantcast

കേരള സർവകലാശാല പ്രൊഫസർമാരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡാറ്റ തട്ടിപ്പെന്ന് പരാതി

തട്ടിപ്പ് നടത്തിയവരിൽ മുൻ എംപി പികെ ബിജുവിന്റെ ഭാര്യയുടെ ഗവേഷക ഗൈഡും

MediaOne Logo

Web Desk

  • Published:

    27 April 2021 8:44 AM GMT

കേരള സർവകലാശാല പ്രൊഫസർമാരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡാറ്റ തട്ടിപ്പെന്ന് പരാതി
X

കേരള സർവകലാശാല പ്രൊഫസർമാരുടെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡാറ്റ തട്ടിപ്പെന്ന് പരാതി. തട്ടിപ്പ് നടത്തിയവരിൽ മുൻ എംപി പികെ ബിജുവിന്റെ ഭാര്യയുടെ ഗവേഷക ഗൈഡും ഉണ്ടെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ഗവർണർ, യുജിസി ചെയർമാൻ, കേരള വിസി എന്നിവർക്ക് സേവ് യൂണിവേഴ്‌സിറ്റി സമിതി പരാതി നൽകി.

മുൻ എംപി പികെ ബിജുവിൻറെ ഭാര്യ ഡോ. വിജി വിജയൻ സ്വന്തം ഗവേഷണ പ്രബന്ധങ്ങളിൽ മറ്റ് പ്രബന്ധങ്ങളിൽനിന്ന് അനധികൃതമായി വിവരങ്ങൾ പകർത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് അവരുടെ ഗവേഷണ ഗൈഡ് ഉൾപ്പെടെയുള്ള മുതിർന്ന അധ്യാപകർക്കെതിരെയും ആരോപണമുയരുന്നത്. വിജി വിജയൻറെ ഗവേഷക ഗൈഡും സർവകലാശാല സെനറ്റ് അംഗവുമായ ഹെലൻ ആൻറണി, വിജിയെ സർവകലാശാലയിൽ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റി അംഗമായിരുന്ന പ്രൊഫസർ മിനി, പിഎ ജനീഷ് എന്നിവരുടെ പ്രസിദ്ധീകരണങ്ങൾക്കെതിരെയാണ് പരാതി.

ബയോകെമിസ്ട്രിയിലെ ഗവേഷണ പ്രബന്ധങ്ങളിൽനിന്ന് ചിത്രങ്ങളടക്കം വിവരങ്ങൾ പകർത്തിയെടുത്ത് സ്വന്തം പ്രബന്ധങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് കണ്ടുപിടിക്കാനായി രൂപംനൽകിയ 'പബ് പിയർ' എന്ന വെബ് പോർട്ടൽ വഴിയാണ് ഇത് കണ്ടെത്തിയത്. രേഖകൾ സഹിതം സേവ് യൂണിവേഴ്‌സിറ്റി ഗവർണർക്കും യുജിസി ചെയർമാനും പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ തടയണമെന്നും സമതി ആവശ്യപ്പെട്ടു.

TAGS :

Next Story