Quantcast

കണ്ണൂർ താണയിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-09-26 13:02:26.0

Published:

26 Sept 2021 5:10 PM IST

കണ്ണൂർ താണയിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു
X

കണ്ണൂർ താണയിൽ മൂന്നു നിലകളിലുള്ള കെട്ടിടത്തിന് തീപിടിച്ചു. ഫർണിച്ചർ കടയുടെ പഴയ ഗോഡൗണിനാണ് തീപ്പിടിച്ചത്. വൈകീട്ട് 4.15 ഓടെ നഗരഹൃദയത്തിലാണ് സംഭവം. തൊട്ടടുത്തുള്ള കടക്കാരാണ് തീ പിടിക്കുന്നത് കണ്ടത്.

കെട്ടിടത്തിൽ ആളുകളുണ്ടായിരുന്നില്ല. തീപിടിച്ച സ്ഥാപനത്തിന്റെ തൊട്ടുതാഴെയുള്ള ടി.വി.എം ബൈക്കിന്റെ ഷോറൂം മാറ്റിയതും തൊട്ടുമുകളിലുള്ളായി തുടങ്ങുന്ന ഇലക്‌ട്രോണിക് കടയുടെ ഗോഡൗണിൽ സാധനങ്ങൾ എത്തിക്കാതിരുന്നതും വലിയ ഭാഗ്യമായി. കെട്ടിടത്തിൽ വലിയ നഷ്ടം ഉണ്ടാകാൻ ഇടയില്ലെന്നാണ് വിവരം.

ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു.

TAGS :

Next Story