പ്രവാസിയായിരുന്ന എ.കെ. മൂസ അന്തരിച്ചു

1956 മുതൽ എൺപതുകൾ വരെ ഖത്തറിൽ ജോലി ചെയ്യുകയും പിന്നീട് ദോഹയിൽ ഹിറ്റാച്ചിയുടെ ഖത്തർ മാനേജരായി റിട്ടയർ ചെയ്യുകയുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-09 17:38:04.0

Published:

9 Jun 2023 9:58 AM GMT

പ്രവാസിയായിരുന്ന എ.കെ. മൂസ അന്തരിച്ചു
X

മാഹി: പള്ളൂർ പ്രേംനിവാസിൽ ആനന്‍റെവിട എ.കെ മൂസ (86) അന്തരിച്ചു . ഇന്ന് രാവിലെ 8 മണിക്ക് സ്വവസതിയായ പള്ളൂർ പ്രേം നിവാസിൽ വെച്ചാണ് മരണപ്പെട്ടത് . 1956 മുതൽ എൺപതുകൾ വരെ ഖത്തറിൽ ജോലി ചെയ്യുകയും പിന്നീട് ദോഹയിൽ ഹിറ്റാച്ചിയുടെ ഖത്തർ മാനേജരായി റിട്ടയർ ചെയ്യുകയുമായിരുന്നു. പുന്നോലിൽ ആന ഖദീജയുടെ മകനാണ്. ഖത്തർ വിട്ട് വന്ന ശേഷം തലശ്ശേരിയിലും പള്ളൂർ , പെരിങ്ങാടിയിലും ബിസിനസ്സ് ചെയ്തിരുന്നു .

ഭാര്യമാർ: പരേതയായ എ.പി. മറിയു, കുഞ്ഞാമിന. എഴുത്തുകാരനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ മിഡിൽ ഈസ്റ്റ് കൺവീനറും മാഹി എം എം സി ചെയർമാനുമായ മൻസൂർ പള്ളൂർ (ദമ്മാം ,സൗദി അറേബ്യ) മൂത്ത മകനാണ് . മുനീർ (മാനേജർ , മാഹി എം എം സി ) , മഷൂദ , മാഹിറ , മുഫീദ ( അബൂദാബി ) , മുബീന എന്നിവർ മക്കളാണ് . സാജിദ് , ഫിറോസ് , റാഫീക് , അസ്‌ലം എന്നിവർ ജാമാതാക്കളാണ് . സഹോദരങ്ങൾ: ജമീല, പരേതയായ മാഞ്ഞു. ജുമാക്ക് ശേഷം ഗ്രാമത്തി ജമാഅത്ത് പള്ളിയിൽ ഖബറടക്കം നടക്കും.

TAGS :

Next Story