Quantcast

​മുതിർന്ന പ്രവാസി മാധ്യമ പ്രവർത്തകൻ ഐ.എം.എ റഫീഖ്​ അന്തരിച്ചു

ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയായ റഫീഖ് ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുകയും ചെയ്​തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-11 13:59:47.0

Published:

11 Oct 2023 1:56 PM GMT

media personality, IMA Rafique passed away,  expatriate, latest malayalam news, മാധ്യമ പ്രവർത്തകൻ, ഐഎംഎ റഫീഖ് അന്തരിച്ചു, പ്രവാസി, ഏറ്റവും പുതിയ മലയാളം വാർത്ത
X

ദോഹ : ഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കേരള ശബ്ദം, വീക്ഷണം എന്നിവയുടെ ദോഹ റിപ്പോർട്ടറുമായ തൃശുർ വടക്കേകാട്​ സ്വദേശി ഐ.എം.എ റഫീഖ് (63) അന്തരിച്ചു. ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക ഭാരവാഹിയായ റഫീഖ് ദീർഘകാലം പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികൾ വഹിക്കുകയും ചെയ്​തിരുന്നു.


അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഒന്നര മാസം മുമ്പാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. ​വ്യാഴാഴ്​ച വൈകുന്നേരം വീട്ടിൽ വെച്ചായിരുന്നു അന്ത്യം​. ഖബറടക്കം ​വ്യാഴാഴ്​ച നടക്കും.


2006ൽ ഖത്തറിൽ പ്രവാസിയായി എത്തിയ ഐ.എം.എ റഫീഖ്​ സ്വകാര്യ സ്​ഥാപനത്തിലെ തൊഴിലിനൊപ്പം മാധ്യമ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. റഫീക്കിന്‍റെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു.



വട​ക്കേകാട്​ മണികണ്​ഠേശ്വരം വീട്ടിലയിൽ പരേതരായ കുഞ്ഞിബാവ, ഖദീജ ദമ്പതികളുടെ മകനാണ്​. രഹനയാണ്​ ഭാര്യ. മക്കൾ: റിയ, റഈസ്​, ഫൈസൽ. മരുമക്കൾ: ദാർവിഷ്​ , സഫ്​ന. സഹോദരങ്ങൾ: ജലീൽ, അബ്​ദുല്ല , ബഷീർ.

TAGS :

Next Story