Quantcast

തുര്‍ക്കിയില്‍ നിന്നു ഇന്ത്യന്‍ കായികതാരങ്ങള്‍ ഡല്‍ഹിയിലെത്തി

MediaOne Logo

Alwyn K Jose

  • Published:

    8 Nov 2017 2:20 PM GMT

തുര്‍ക്കിയില്‍ നിന്നു ഇന്ത്യന്‍ കായികതാരങ്ങള്‍ ഡല്‍ഹിയിലെത്തി
X

തുര്‍ക്കിയില്‍ നിന്നു ഇന്ത്യന്‍ കായികതാരങ്ങള്‍ ഡല്‍ഹിയിലെത്തി

തുര്‍ക്കിയില്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത മലയാളികളടങ്ങുന്ന സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി. 44 അംഗ സംഘത്തില്‍ 13 മലയാളികളാണുള്ളത്.

തുര്‍ക്കിയില്‍ ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത മലയാളികളടങ്ങുന്ന സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തി. 44 അംഗ സംഘത്തില്‍ 13 മലയാളികളാണുള്ളത്.

പുലര്‍ച്ചെ 4. 45 ഓടെ ടര്‍ക്കിഷ് എയര്‍ലൈന്‍ വിമാനത്തിലാണ് കായിക സംഘം ഡല്‍ഹിയില്‍ ഇറങ്ങിയത്. മൂന്ന് സംഘമായി ഇവര്‍ എത്തുമെന്നായിരുന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നത്. ഇതിലെ 44 അംഗ ആദ്യ സംഘമാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്. കായിക മേള നടന്ന സമയത്ത് പട്ടാള അട്ടിമിറി ശ്രമമുണ്ടായത് ആശങ്കപരത്തിയിരുന്നെങ്കിലും തീര്‍ത്തും സുരക്ഷിതരായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കായിക മേള നടന്നിരുന്ന നഗരത്തില്‍ നിന്ന് അങ്കാറയിലെത്തിയ സംഘം ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. 3 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും അടങ്ങുന്നതാണ് 13 അംഗ മലയാളി സംഘം. നാളെയാണ് ഇവര്‍ കേരളത്തിലേക്ക് മടങ്ങുക.

TAGS :

Next Story