Quantcast

ബെര്‍‌ബറ്റോവിന് 'സുപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം', ബ്ലാസ്റ്റേഴ്സില്‍ പാളയത്തില്‍ പടയെന്ന് റിപ്പോര്‍ട്ട്

MediaOne Logo

admin

  • Published:

    30 April 2018 6:39 PM GMT

ബെര്‍‌ബറ്റോവിന് സുപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം, ബ്ലാസ്റ്റേഴ്സില്‍ പാളയത്തില്‍ പടയെന്ന് റിപ്പോര്‍ട്ട്
X

ബെര്‍‌ബറ്റോവിന് 'സുപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം', ബ്ലാസ്റ്റേഴ്സില്‍ പാളയത്തില്‍ പടയെന്ന് റിപ്പോര്‍ട്ട്

ടീം മീറ്റിംഗുകളില്‍ പോലും താരം പങ്കെടുക്കാറില്ലെന്നും ടീമിന്‍റെ താളം പിഴയ്ക്കുന്നതിന് പിന്നില്‍ താരത്തിന്‍റെ ഈ മനോഭാവം വലിയ പങ്ക്

ഐഎസ്എല്ലിന്‍റെ ഈ സീസണിലെ പ്രഥമ ജയത്തിനായി അലയുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്യാമ്പില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മുന്‍ കളിക്കാരന്‍ കൂടിയായ മാര്‍ക്കി താരം ദിമിതര്‍ ബര്‍ബറ്റോവ് സഹകളിക്കാരുമായി ഒത്തുപോകാന്‍ ശ്രമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബര്‍ബറ്റോവിന് 'സുപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോമാ'ണെന്നും പരിശീലന സമയത്തല്ലാതെ സഹകളിക്കാരുമായോ ടീം സ്റ്റാഫുമായോ സംസാരിക്കാന്‍ പോലും താരം മെനക്കെടാറില്ലെന്നുമാണ് അറിയുന്നത്. ടീം മീറ്റിംഗുകളില്‍ പോലും താരം പങ്കെടുക്കാറില്ലെന്നും ടീമിന്‍റെ താളം പിഴയ്ക്കുന്നതിന് പിന്നില്‍ താരത്തിന്‍റെ ഈ മനോഭാവം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മിഡ്ഫീല്‍ഡില്‍ ഇത് ഏറെ പ്രകടവുമാണ്. പ്രായം ബര്‍ബറ്റോവിനെ മറികടക്കുന്നുണ്ടെന്നും തളര്‍ത്തുന്നുണ്ടെന്നും പരിശീലകന്‍ മ്യൂലസ്റ്റീന്‍ തന്നെ സമ്മതിച്ചിരുന്നു.

TAGS :

Next Story