Quantcast

എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

MediaOne Logo

admin

  • Published:

    7 May 2018 11:02 AM GMT

എഫ് എ കപ്പ്  കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്
X

എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

ആവേശകരമായ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് ഒതുങ്ങിയ മാഞ്ചസ്റ്ററിന്‍റെ സീസണിലെ ഏക കിരീട നേട്ടമാണിത്

പ്രീമിയര്‍ ലീഗിലെ നാണക്കേട് മറന്ന് മാഞ്ചസ്റ്ററിനും ലൂയിസ് വാന്‍ഗാലിനും എനി തല്‍ക്കാലം പിടിച്ചുനില്‍ക്കാം.നീണ്ട ഒരു ദശകത്തിന് ശേഷമാണ് എഫ് എ കപ്പ് വാന്‍ഗാലും കുട്ടികളും ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിക്കുന്നത്. വെംബ്ലി സ്റ്റേഡിയത്തില്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മാഞ്ചസ്റ്റര്‍ ആരാധകരെ ഞെട്ടിച്ച് ആദ്യം വലകുലുക്കിയത് ക്രിസ്റ്റല്‍ പാലസായിരുന്നു.പഞ്ചിയനായിരുന്നു സ്കോറര്‍. ക്രിസ്റ്റല്‍ പാലസിന്‍റെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 81ആം മിനുട്ടില്‍ യുവാന്‍ മാറ്റയിലൂടെ മാഞ്ചസ്റ്റര്‍ ഒപ്പമെത്തി.

നൂറ്റിപ്പത്താം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ ജെസി ലിംഗാര്‍ഡ് ഒന്നാന്തരമൊരു ഷോട്ടിലൂടെ മാഞ്ചസ്റ്ററിന് ലീഡ് നേടിക്കൊടുത്തു. കിരീടവും. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനം കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടിവന്ന മാഞ്ചസ്റ്ററിന്‍റെ സീസണിലെ ഏക കിരീടമാണിത്. കിരീട നേട്ടത്തോടെ 12 എഫ് എ കപ്പ് എന്ന ആഴ്സണലിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും മാഞ്ചസ്റ്ററിനായി.

TAGS :

Next Story