Quantcast

കളി നിര്‍ത്തിവെച്ച് നദാലും തേടി ആ കുഞ്ഞിനെ... ഒടുവില്‍ കണ്ണുനിറഞ്ഞ് താരവും

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 4:51 AM IST

കളി നിര്‍ത്തിവെച്ച് നദാലും തേടി ആ കുഞ്ഞിനെ... ഒടുവില്‍ കണ്ണുനിറഞ്ഞ് താരവും
X

കളി നിര്‍ത്തിവെച്ച് നദാലും തേടി ആ കുഞ്ഞിനെ... ഒടുവില്‍ കണ്ണുനിറഞ്ഞ് താരവും

ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നിടത്ത് മനുഷ്യത്വപരമായ സന്ദര്‍ഭങ്ങളുമുണ്ടാകും.

ടെന്നീസ് കോര്‍ട്ടില്‍ മത്സരങ്ങള്‍ക്ക് മാത്രമല്ല, പലപ്പോഴും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നിടത്ത് മനുഷ്യത്വപരമായ സന്ദര്‍ഭങ്ങളുമുണ്ടാകും. ഇത്തരത്തിലൊരു കാഴ്ചയാണ് ടെന്നീസ് ലോകത്തു നിന്നു വൈറലായത്. ടെന്നീസിലെ കാളക്കൂറ്റനായ റാഫേല്‍ നദാലാണ് ഇതിലെ ശ്രദ്ധാകേന്ദ്രം.

അടുത്തിടെ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. സെര്‍വ് ഉതിര്‍ക്കാന്‍ തയാറാകുന്നതിനിടെ ഗാലറിയില്‍ നിന്നു ഒരു സ്ത്രീയുടെ കരച്ചില്‍ ഉയര്‍ന്നു. ഇതോടെ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയില്‍ നദാലിന്റെ ശ്രദ്ധയും ഗാലറിയിലേക്കായി. കളി തത്കാലത്തേക്ക് നിര്‍ത്തിവെച്ച് സ്ത്രീയുടെ നിലവിളിയുടെ കാരണം തേടി നദാലും. നിറഞ്ഞുകവിഞ്ഞ ഗാലറിയില്‍ ഒറ്റപ്പെട്ടുപോയ തന്റെ കുഞ്ഞുമകളെ തിരഞ്ഞുള്ള ഒരമ്മയുടെ നിലവിളിയായിരുന്നു അത്. ഇതോടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമമായി കാണികളും താരങ്ങളും. ഒടുവില്‍ കുറച്ചകലെയായി ഗാലറിയില്‍ കുഞ്ഞിനെ കണ്ടെത്തിയ ആ അമ്മ അവിടേക്ക് ഓടിയെത്തി നിറകണ്ണുകളോടെ മകളെ കോരിയെടുത്തു. കളി നിര്‍ത്തിവെച്ച് തന്റെ മകളെ കണ്ടെത്താന്‍ ശ്രമിച്ച നദാലിനു നേരെ കൈ ഉയര്‍ത്തിക്കാട്ടി കാണിച്ചായിരുന്നു ആ അമ്മയും മകളും ഗാലറിക്ക് പുറത്തേക്ക് നടന്നുനീങ്ങിയത്. അമ്മയുടെയും മകളുടെയും വൈകാരിക സംഗമം കണ്ടുനിന്ന ടെന്നീസ് താരം ജോണ്‍ മക്നോറും ഒരു നിമിഷം പൊട്ടിക്കരഞ്ഞു. ഈ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

TAGS :

Next Story