Quantcast

ട്വന്‍റി-20 ലോകകപ്പ്: ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം

MediaOne Logo

admin

  • Published:

    13 May 2018 3:59 AM GMT

ട്വന്‍റി-20 ലോകകപ്പ്: ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം
X

ട്വന്‍റി-20 ലോകകപ്പ്: ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം

ഇരുടീമുകള്‍ക്കും സെമിയിലെത്താന്‍ ജയം അനിവാര്യമാണ് .

ട്വന്‍റി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം. ഇരുടീമുകള്‍ക്കും സെമിയിലെത്താന്‍ ജയം അനിവാര്യമാണ് . ടൂര്‍ണമെന്‍റില്‍ ഉജ്വല ഫോമിലുള്ള ന്യൂസിലാന്‍റിനോട് നേരത്തെ ഇരു ടീമുകളും പരാജയപ്പെട്ടിട്ടുണ്ട് . ട്വന്‍റി-20യില്‍ അവസാനം ഏറ്റുമുട്ടിയതില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ധോണിയും സംഘവും. വിരാട് കോഹ്ലി ഒഴികെ മറ്റ് ബാറ്റ്സ്മാന്‍മാര്‍ ഫോമിലേക്കുയരാത്തത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു. ആസ്ട്രേലിയന്‍ ടീമില്‍ എല്ലാവരും മികച്ച ഫോമിലാണ് ഈ ലോകകപ്പോടെ വിരമിക്കുന്ന ഷെയ്ന്‍ വാട്സന് അര്‍ഹമായ യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് ടീം. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് മൊഹാലിയിലാണ് മത്സരം.

TAGS :

Next Story