Quantcast

ഡച്ചുകാർ ഠിം; അഫ്ഗാന് ഏഴു വിക്കറ്റ് വിജയം

റഹ്‌മത് ഷാ, ഹഷ്മതുല്ലാഹ്‌ ഷാഹിദി എന്നിവരുടെ അർധസെഞ്ച്വറി മികവിൽ അഫ്ഗാൻ ലക്ഷ്യം നേടി

MediaOne Logo

Sports Desk

  • Updated:

    2023-11-03 17:13:52.0

Published:

3 Nov 2023 12:10 PM GMT

Afghanistan beat Netherlands in ODI World Cup
X

ലഖ്നൗ: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം. ഡച്ച് പടയെ ഏഴ് വിക്കറ്റിനാണ് ടീം തോൽപ്പിച്ചത്. ഓറഞ്ച് പട മുന്നോട്ടുവെച്ച 180 റൺസ് വിജയലക്ഷ്യം ടീം 31.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. മറികടന്നു. റഹ്‌മത് ഷാ(52), നായകൻ ഹഷ്മതുല്ലാഹ്‌ ഷാഹിദി(56) എന്നിവരുടെ അർധസെഞ്ച്വറി മികവിൽ ടീം 181 റൺസ് നേടുകയായിരുന്നു. ഓപ്പണർമാരായ റഹ്‌മാനുല്ലാഹ് ഗുർബാസും (10), ഇബ്രാഹിം സദ്‌റാനും (20) അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തിയിരുന്നത്. ഗുർബാസ് വാൻ ബീകിന്റെ പന്തിൽ സ്‌കോട്ട് എഡ്വേർഡിനും സറ്ദാൻ മെർവിന്റെ പന്തി റോലോഫിനും ക്യാച്ച് നൽകുകയായിരുന്നു. റഹ്‌മത് ഷായെ സാഖിബ് സുൽഫിഖർ സ്വന്തം ബൗളിംഗിൽ പിടികൂടി. ഷാഹിദിയും ഒമർസായിയും പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നബിയാണ് കളിയിലെ താരം.

വിജയത്തോടെ അഫ്ഗാൻ ടീം സെമി സാധ്യത സജീവമാക്കി. പാക്കിസ്താനെ മറികടന്ന് പോയിന്റ് പട്ടികയിൽ അഫ്ഗാൻ അഞ്ചാം സ്ഥാനത്തേക്ക് കയറി. ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് സെമിയലേക്കുള്ള വഴിയിൽ അഫ്ഗാന് മുന്നിലുള്ള ടീമുകൾ. ഏഴ് മത്സരങ്ങളിൽ അഞ്ചും തോറ്റ നെതർലൻഡ്‌സ് ലോകകപ്പിൽനിന്ന് ഏറെക്കുറെ പുറത്തായി.



ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സിനെ അഫ്ഗാൻ ചെറിയ സ്‌കോറിൽ ചുരുട്ടിക്കെട്ടിയിരുന്നു. ഓറഞ്ച് പട 46.3 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസാണെടുത്തിരുന്നത്. അഫ്ഗാന്റെ തകർപ്പൻ ഫീൽഡിംഗും ബൗളിംഗുമാണ് നെതർലൻഡ്‌സിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ഓപ്പണർ വെസ്‌ലി ബാരെസി മുജീബ് റഹ്‌മാന്റെ മുമ്പിൽ എൽബിഡബ്ല്യൂവിൽ കുരുങ്ങിയപ്പോൾ ശേഷം നാലു താരങ്ങൾ റണ്ണൗട്ടായി. മാക് ഒഡൗണ് (42), കോളിൻ അക്കർമാൻ (29), ടോപ് സ്‌കോററർ സിബ്രാൻഡ് എൻഗെൽബ്രെച്ച്റ്റ് (58), നായകനും വിക്കറ്റ് കീപ്പറുമായി സ്‌കോട്ട് എഡ്വേർഡ് (0) എന്നിവരാണ് റണ്ണൗട്ടായത്.

ബാസ് ഡെ ലീഡിനെയും ലോഗൻ വാൻ ബീകിനെയും മുഹമ്മദ് നബി ഇക്രാമിന്റെ കൈകളിലെത്തിച്ചപ്പോൾ പൗൾ വാൻ മീകേരൻ എൽബിഡബ്ല്യൂവായി പുറത്തായി. നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി. സാഖിബ് സുൽഫിക്കറിനെയും റോലോഫിനെയുമാണ് പുറത്താക്കിയത്. ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

Afghanistan beat Netherlands in ODI World Cup

TAGS :

Next Story