Quantcast

അഹമ്മദാബാദ് ടെസ്റ്റ്; വിൻഡീസിനെതിരെ ഇന്ത്യക്ക് മേൽകൈ; രാഹുലിന് അർദ്ധ സെഞ്ച്വറി

MediaOne Logo

Sports Desk

  • Published:

    2 Oct 2025 6:19 PM IST

അഹമ്മദാബാദ് ടെസ്റ്റ്; വിൻഡീസിനെതിരെ ഇന്ത്യക്ക് മേൽകൈ; രാഹുലിന് അർദ്ധ സെഞ്ച്വറി
X

അഹമ്മദാബാദ്: ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനെ ഇന്ത്യൻ പേസ് ബോളിങ് നിരയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ 162 റൺസിന്‌ പുറത്താക്കി. ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ബാറ്റിങ്ങിൽ കെഎൽ രാഹുൽ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. നിലവിൽ ക്രീസിൽ കെഎൽ രാഹുലും (53*) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണുള്ളത് (18*).

ഗുജറാത്തിലെ നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കം മുതൽ ബാറ്റിംഗ് തകർച്ച നേരിട്ടു. ആദ്യ പത്ത് ഓവറിൽ തന്നെ വിൻഡീസിന് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണറായ ചന്ദ്രപോളിനെ പുറത്താക്കി സിറാജ് ആദ്യ വിക്കറ്റ് നേടിയപ്പോൾ മറ്റൊരു ഓപ്പണറായ ക്യാംബെല്ലിനെ പുറത്താക്കി ബുംറ രണ്ടാം വിക്കറ്റും നേടി. പത്താം ഓവറിൽ സ്കോർബോർഡിൽ വെറും 39 റൺസ് എന്ന നിലയിൽ നിൽക്കേ ബ്രാൻഡൺ കിങ്ങിനെയും സിറാജ് പുറത്താക്കി. അധികം വൈകാതെ അൽതാൻസയെയും പുറത്താക്കി സിറാജ് തന്റെ മൂന്നാം വിക്കറ്റും നേടി. ഷായി ഹോപ്പും റസ്‌റ്റോൺ ചെയ്സും ചേർന്ന് പ്രതീക്ഷ നൽകുന്ന നിലയിൽ ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 100 റൺ കടക്കും മുമ്പേ ഹോപ്പിനെ പുറത്താക്കി കുൽദീപ് യാദവ് തന്റെ ആദ്യ വിക്കറ്റും നേടി. പിന്നാലെ 27-ാം ഓവറിൽ ക്യാപ്റ്റൻ ചെയ്‌സിനെ പുറത്താക്കി സിറാജ് തന്റെ നാലാം വിക്കറ്റും നേടി. ജസ്റ്റിൻ ഗ്രീവസാണ് പിനീട് വെസ്റ്റ് ഇൻഡീസിന്റെ സ്കോർ ഉയർത്തിയർത്തിയത്. 39-ാം ഓവറിൽ ജസ്പ്രീത് ബുമ്രയുടെ ബോളിൽ പുറത്താകും മുമ്പേ ഗ്രീവ്സ് നേടിയ 32 റൺസാണ് വിൻഡീസ് നിരയിലെ ടോപ് സ്കോർ. പിന്നാലെ പിയേറയും വേറിക്കാനും ലെയ്‌നും പുറത്തായതോടെ 162 റൺസിന്‌ വിൻഡീസ് ഓൾ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളം കെഎൽ രാഹുലും ചേർന്ന് മികച്ചര് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 19-ാം ഓവറിൽ ജയ്‌സ്വാൾ പുറത്താകുമ്പോൾ ഇന്ത്യ 68 റൺസ് എന്ന നിലയിലെത്തിയിരുന്നു. പിന്നാലെ വന്ന സായി സുദർഅഹ്സാനു പക്ഷെ തിളങ്ങാൻ കഴിഞ്ഞില്ല. 25-ാം ഓവറിൽ റോസ്‌റ്റൺ ചെയ്‌സിന്റെ ബോളിൽ വെറും ഏഴു റൺനിന് പുറത്തായി. നിലവിലെ ക്രീസിലുള്ള ക്യാപ്റ്റൻ ഗില്ലും കെഎൽ രാഹുലുമാണ്.

TAGS :

Next Story