Quantcast

'ഓസീസ് പര്യടനം കൊഹ്‌ലിക്കും രോഹിത്തിനും അതി നിർണായകം' - രവി ശാസ്ത്രി

MediaOne Logo

Sports Desk

  • Published:

    13 Oct 2025 4:41 PM IST

ഓസീസ് പര്യടനം കൊഹ്‌ലിക്കും രോഹിത്തിനും അതി നിർണായകം - രവി ശാസ്ത്രി
X

സിഡ്നി: വരാനിരിക്കുന്ന ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര രോഹിത് ശർമ്മക്കും വിരാട് കൊഹ്‌ലിക്കും നിർണായകമാകും എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറഞ്ഞു. അടുത്തിടെ നടന്നൊരഭിമുഖത്തിലാണ് ശാസ്ത്രി ഈ പ്രസ്താവന നടത്തിയത്. 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കണമെങ്കിൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം തന്നെ സീനിയർ താരങ്ങൾ കാഴ്ചവെക്കണം എന്ന് ശാസ്ത്രി പറഞ്ഞു. ട്വന്റി ട്വൻറിയിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച കോഹ്‌ലിയും രോഹിതും അടുത്ത ഞായറാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള ടീമിൽ ഇടംപിടിച്ചിരുന്നു. ഏകദിന ലോകകപ്പിന് ഇനി രണ്ടു വർഷം കൂടി കാത്തിരിക്കണം, വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇനി എത്രനാൾ ഇന്ത്യൻ കുപ്പായത്തിൽ കളിക്കും എന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു.

ഇരു താരങ്ങളുടെയും ഫിറ്റ്നസ്, അതുപോലെ തന്നെ ഫോം നിലനിർത്താനുള്ള പ്രകടനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും അവരുടെ സ്ഥാനം നിർണയിക്കുക. ഈ പരമ്പരയുടെ അവർക്ക് സ്വയം വിലയിരുത്താൻ സാധിക്കുമെന്നും രവി ശാസ്ത്രി കൂടി ചേർത്തു. നിലവിൽ ഇരുവരും ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത് ഭാവിയെ കുറിച്ച് ഇന്ത്യൻ ടീം ആലോചിച്ചു തുടങ്ങി എന്നതിന്റെ സൂചനയായി കണക്കാക്കാം.

TAGS :

Next Story