അജിത് അഗാർക്കറുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ബിസിസിഐ; 2027 ലോകകപ്പ് ലക്ഷ്യമാക്കിയാണ് തീരുമാനം

മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം ചീഫ് സെലെക്ടർ അജിത് അഗാർക്കറുടെ ഭാവിയെ കുറിച്ച് അന്തിമ തീരുമാനം എടുക്കാൻ ബിസിസിഐ. 2026 ജൂണിൽ അവസാനിക്കാനിരിക്കുന്ന അഗാർക്കറുടെ കരാർ 2027 വരെ നീട്ടാനാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെ 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതും അജിത് അഗാർക്കാറുടെ ചുമതലയിലുള്ള കമ്മിറ്റിയായിരിക്കും. ശനിയാഴ്ച പുറത്ത് വന്ന ദി ഇന്ത്യൻ സ്പ്രെസ്സിന്റെ റിപ്പോർട്ടിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
2023ൽ ഇന്ത്യൻ സീനിയർ ടീമിന്റെ ചീഫ് സെലെക്ടറായി ചുമതലയേറ്റ അഗാർക്കറുടെ കീഴിൽ ഇന്ത്യ നാല് ഐസിസി ടൂർണമെന്റുകളുടെ ഫൈനലാണ് കളിച്ചത്. 2024ലേയും 2026ലേയും ടി20 ലോകകപ്പ് കിരീടങ്ങൾ, 2025ലെ ചാമ്പ്യൻസ് ട്രോഫി കിരീടം എന്നിവയാണ് ഇന്ത്യ ഈ കാലയളവിൽ നേടിയത്. 2023ൽ സ്വന്തം നാട്ടിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലും കളിച്ചു. ഈ നേട്ടങ്ങളാണ് അഗാർക്കാരുടെ കാരാർ നീട്ടാനുള്ള തീരുമാനത്തിലെത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതും. ശുഭ്മൻ ഗില്ലിനെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതും അഗർക്കാരുടെ നേതൃത്വത്തിലുള്ള സെക്ഷൻ കമ്മിറ്റിയാണ്. ഫസ്റ്റ് ചോയ്‌സ് ആയിരുന്ന ഹർദിക് പണ്ഡ്യക്ക് പകരം സൂര്യകുമാർ യാദവിനെ ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതും 2026 ടി20 ലോകകപ്പിന് മുന്നോടിയായി ശുഭ്മൻ ഗില്ലിന് പകരം ഇഷാൻ കിഷനെ ടീമിൽ ഉൾപെടുത്തിയതും അഗാർക്കറുടെ കമ്മിറ്റിയാണ്.
Adjust Story Font
16

