Quantcast

ആർസിബി ആരാധകർക്ക് നിരാശ; 2026 ഐപിഎൽ ഫൈനലിന്റെ വേദിയാകാൻ ബെംഗളൂരുവിന് സാധിച്ചേക്കില്ല

MediaOne Logo

Sports Desk

  • Updated:

    2026-05-06 01:38:18.0

Published:

5 May 2026 11:58 PM IST

ആർസിബി ആരാധകർക്ക് നിരാശ; 2026 ഐപിഎൽ ഫൈനലിന്റെ വേദിയാകാൻ ബെംഗളൂരുവിന് സാധിച്ചേക്കില്ല
X

ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഐപിഎൽ ഫൈനൽ പ്ലെ ഓഫ് മത്സരങ്ങളുടെ വേദിയാകാൻ സാധിച്ചേക്കില്ലെന്ന് റിപ്പോർട്ട്. എംഎൽഎമാരുടെ ടിക്കറ്റ് വിഷയത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐപിഎൽ ഇങ്ങനെയൊരു നീക്കത്തിലേക്ക് പോകാൻ സാധ്യത. ബിസിസിഐ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നേരത്തെ പുറത്തുവിട്ട റിപ്പോർട്ടുകളനുസരിച്ച് കഴിഞ്ഞ സീസണിലെ ഫാന്സിലിസ്റ്റുകൾക്കായിരിക്കും ഈ വര്ഷം ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം നൽകുക. എന്നാൽ പ്രമുഖ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്തത് പ്രകാരം, ചിന്നസ്വാമി സ്റ്റേഡിയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്ന കാരണം കഴിഞ്ഞ ബിസിസിഐ അതിന് തയ്യാറായേക്കില്ല. നിലവിലെ സീസണിലും കിരീടപ്പോരാട്ടത്തിൽ സജീവമായി നിൽക്കുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആരാധകർക്ക് വലിയ നിരാശയേകുന്ന വർത്തിയാണിത്.

നിലവിലെ ചാമ്പ്യന്മാരുടെ ഹോം ഗ്രൗണ്ടിൽ ഫൈനൽ മത്സരം നടത്തുക എന്നതാണ് ഐപിഎല്ലിലെ രീതി. എന്നാൽ ബെംഗളൂരുവിൽ എംഎൽഎമാർക്കുള്ള ടിക്കറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ ഫൈനലിന് വേദിയാകാൻ സാധിച്ചേക്കില്ല. കൂടാതെ, കഴിഞ്ഞ സീസണിലെ വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിരക്കിൽ മരണങ്ങൾ സംഭവിച്ചതും നഗരത്തിന്റെ സുരക്ഷ ക്രമീകരണങ്ങളിലെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

"ഐപിഎൽ 2026 പ്ലേ ഓഫ്, ഫൈനൽ വേദികൾ ഉടൻ പ്രഖ്യാപിക്കും. മത്സരങ്ങൾ പഞ്ചാബിലും കർണാടകയിലുമായി നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാൽ ബെംഗളൂരുവിലെ ടിക്കറ്റ് തർക്കത്തിന് പരിഹാരമായില്ലെങ്കിൽ ഫൈനൽ മറ്റൊരു നഗരത്തിലേക്ക് മാറ്റാൻ ബിസിസിഐ നിർബന്ധിതരാകും," എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നിന്നും ഫൈനൽ മാറ്റിയിരുന്നു.

TAGS :

Next Story