Quantcast

അനായാസം ഗുജറാത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ എട്ട് വിക്കറ്റ് ജയം

MediaOne Logo

Sports Desk

  • Published:

    26 April 2026 7:36 PM IST

അനായാസം ഗുജറാത്ത്; ചെന്നൈ സൂപ്പർ കിങ്സിനെതിരെ എട്ട് വിക്കറ്റ് ജയം
X

ചെന്നൈ: സായി സുദർശന്റെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ജയം. ചെന്നൈ ഉയർത്തിയ 159 റൺസ് ലക്ഷ്യത്തിലേക്ക് 20 പന്ത് ബാക്കി നിൽക്കേ ഗുജറാത്ത് അനായാസം നടന്നു കയറി. 46 പന്തിൽ നാല് ഫോറും ഏഴ് സിക്‌സും അടക്കം 87 റൺസ് നേടിയ സായി സുദര്ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. മൂന്ന് വിക്കറ്റുകളുമായി കാഗിസോ റബാഡ തിളങ്ങി.

ടോസ് നഹ്സ്റ്റപെട്ട ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്കോർ ചെയ്തത്. പവർ പ്ലെയിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ചെന്നൈ നിരയിൽ 74 റൺസ് നേടിയ ക്യാപ്റ്റൻ റുതുരാജ് ഗായിക്വാദാണ് ടോപ് സ്‌കോറർ. മികച്ച് ഫോമിലുള്ള ഓപണർ സഞ്ജു സാംസനെ 11 റൺസിൽ റബാഡ പുറത്താക്കിയപ്പോൾ ഉർവിൽ പട്ടേൽ (3 പന്തിൽ 4), സർഫ്രാസ് ഖാൻ (0), ഡിവാൾഡ് ബ്രെവിസ് (9 പന്തിൽ 2) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഡെത്ത് ഓവറുകളിൽ കാർത്തിക് ശർമയുടെയും (9 പന്തിൽ 15) ജെയ്മി ഓവർട്ടന്റെയും (6 പന്തിൽ 18) ബാറ്റിങ് പ്രകടനം ചെന്നൈയെ നേരിയ തോതിൽ സഹായിച്ചു.

മറുപടി ബാറ്റിങ്‌നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിനായി ഓപ്പണർമാരായ സായ് സുന്ദർശനും (46 പന്തിൽ 87) ശുഭ്മാൻ ഗില്ലും (23 പന്തിൽ 33) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 33 റൺസിൽ നിൽക്കേ നൂർ അഹ്മദ് ഗില്ലിനെ പുറത്താക്കിയെങ്കിൽ സായി സുദർശനും ജോസ് ബട്ലറും (30 പന്തിൽ 39) ചേർന്ന് ഗുജറാത്തിനെ അനായാസം ജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 96 റൺസിന്റെ കൂട്ടുകെട്ടാണ് ഗുജറാത്തിനെ ചെയ്‌സിങ്ങിൽ സാഹായിച്ചത്. ജയിക്കാൻ നാല് റൺസ് വേണമെന്നിരിക്കെ സായി സുദർശൻ പുറത്തായെങ്കിലും അടുത്ത രണ്ട് പന്തിൽ ബട്ലർ ടൈറ്റൻസിനെ വിജയത്തിലെത്തിച്ചു.

TAGS :

Next Story