Quantcast

ന്യൂസിലാൻഡിനെതിരെ ഇന്ത്യ തോറ്റു: പ്രതീക്ഷകൾ ഇനി കണക്കിൽ.

തോൽവിയോടെ ഇന്ത്യയുടെ ലോകകപ്പിലെ ഭാവി തുലാസിലായി. ആദ്യ മത്സരത്തിൽ പാകിസ്താനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ടെങ്കിൽ അത് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും.

MediaOne Logo

Web Desk

  • Updated:

    2021-10-31 16:58:43.0

Published:

31 Oct 2021 4:57 PM GMT

ന്യൂസിലാൻഡിനെതിരെ ഇന്ത്യ തോറ്റു: പ്രതീക്ഷകൾ ഇനി കണക്കിൽ.
X

ലോകകപ്പ് ടി20യിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ കിവികൾ തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 111 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡ് 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. തോൽവിയോടെ ഇന്ത്യയുടെ ലോകകപ്പിലെ ഭാവി തുലാസിലായി. ആദ്യ മത്സരത്തിൽ പാകിസ്താനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ടെങ്കിൽ അത് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ന്യൂസിലാൻഡിനായി മാർട്ടിൻ ഗപ്റ്റിൽ(20) ഡാരിയേൽ മിച്ചൽ(49), കെയിൻ വില്യംസൺ(33) എന്നിവർ തിളങ്ങി.

വിജയലകക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഗപ്റ്റിൽ നൽകിയത്. 17 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ ഗപ്റ്റിൽ 20 റൺസ് നേടി. ആദ്യ വിക്കറ്റ് വീണപ്പോൾ ന്യൂസിലാൻഡ് സ്‌കോർ 24 എത്തിയിരുന്നു. അപ്പോൾ തന്നെ കാര്യങ്ങൾ വ്യക്തം. ഡാരിയൽ മിച്ചലും നായകൻ കെയിൻ വില്യംസണും ചേർന്ന് പരിക്കുകളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുതകയായിരുന്നു.

അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വെച്ച് ഡാരിയൽ മിച്ചലിനെ ബുംറ മടക്കിയെങ്കിലും ഇന്ത്യ തോൽവി ഉറപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റതിനാൽ ന്യൂസിലാൻഡിനും ഈ മത്സരം നിർണായകമായിരുന്നു. അത് അവർ ഭംഗിയായി നിറവേറ്റി.

ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 110 റൺസ് നേടിയത്. 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ന്യൂസിലാൻഡിനായി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷ് സോദി പിന്തുണ കൊടുത്തു. ടിം സൗത്തി, ആദം മിൽനെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കം തന്നെ പാളി. രോഹിത് ശർമ്മക്ക് പകരക്കാരനായി എത്തിയ ഇഷൻ കിശൻ നിരാശപ്പെടുത്തി. 4 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. വൺ ഡൗണായെത്തിയ രോഹിത് ശർമ്മക്ക് ആദ്യ പന്തിൽ തന്നെ ലൈഫ് കിട്ടിയെങ്കിലും ആയുസുണ്ടായിരുന്നില്ല. 14 റൺസെടുത്ത രോഹിതിനെ ഇഷ് സോദി മടക്കുകയായിരുന്നു. വിരാട് കോലി(9) ഹാർദിക് പാണ്ഡ്യ(23) ലോകേഷ് രാഹുൽ(18) എന്നിവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. അവസാനത്തിലെ ജഡേജയുടെ ഇന്നിങ്‌സാണ് സ്‌കോർ 100 കടത്തിയത്.


TAGS :

Next Story