Quantcast

ജയിക്കാൻ 444 റൺസ്: ഇന്ത്യയ്ക്ക് മുമ്പിൽ കൂറ്റൻ വിജയലക്ഷ്യം വെച്ച് ഓസീസ്

രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്‌സ് ക്യാരി അർധ സെഞ്ച്വറി നേടി

MediaOne Logo

Sports Desk

  • Updated:

    2023-06-10 14:26:55.0

Published:

10 Jun 2023 1:29 PM GMT

India need 280 runs in 97 overs to win against Australia in ICC Test Championship final
X

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മുമ്പിൽ കൂറ്റൻ വിജയലക്ഷ്യം വെച്ച് ഓസീസ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിംഗ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 270 റൺസടക്കം 443 റൺസാണ് കംഗാരുപ്പടയുടെ ലീഡ്.

ആദ്യ ഇന്നിംഗ്‌സിൽ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയാണ് ഓസീസിന് മേൽക്കൈ നൽകിയതെങ്കിൽ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് കീപ്പർ ബാറ്റർ അലക്‌സ് ക്യാരി (66) അർധ സെഞ്ച്വറി നേടി. ലബുഷൈൻ (41), മിച്ചൽ സ്റ്റാർക്(41) എന്നിവരും ടീമിനായി തിളങ്ങി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. സിറാജ് ഒരു വിക്കറ്റ് നേടി.

ആസ്‌ത്രേലിയയുടെ ഓപ്പണർമാരായ ഉസ്മാൻ ഖ്വാജ (13), ഡേവിഡ് വാർണർ (1) പെട്ടെന്ന് തന്നെ പുറത്തായി. ഖ്വാജയെ ഉമേഷ് യാദവും വാർണറെ സിറാജും ശ്രീകാർ ഭരതിന്റെ കൈകളിലെത്തിച്ചു. മാർനസ് ഷൈനിനെയെയും ഉമേഷ് പറഞ്ഞയച്ചു. പൂജാരക്കായിരുന്നു ക്യാച്ച്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനെ (34) ജഡേജയുടെ പന്തിൽ ഷർദുൽ പിടികൂടി. മറ്റൊരു സെഞ്ച്വറി താരമായ ട്രാവിസ് ഹെഡിനെയും കാമറൂൺ ഗ്രീനിനെയും ജഡേജ മടക്കി. ഹെഡിനെ സ്വന്തം ക്യാച്ചെടുത്തും ഗ്രീനിനെ ബൗൾഡാക്കിയുമാണ് പറഞ്ഞുവിട്ടത്.

ലണ്ടനിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 296ൽ അവസാനിച്ചിരുന്നു. അജിങ്ക്യ രഹാനെയുടെയും ഷർദുൽ താക്കൂറിന്റെയും അർധസെഞ്ച്വറികളാണ് ഇന്ത്യയെ ഫോളോഓൺ ഭീഷണിയിൽനിന്ന് രക്ഷിച്ചത്.





India need 444 runs to win against Aussies in ICC World Test Championship final

TAGS :

Next Story