Quantcast

സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ്: ടി20യിൽ ന്യൂസിലാൻഡിനെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ

സൂര്യകുമാര്‍ യാദവ് 51 പന്തിൽ നിന്ന് നേടിയത് 111 റൺസ്. പതിനൊന്ന് ഫോറും ഏഴ് സിക്‌സറുകളു സൂര്യ അടിച്ചെടുത്തു.

MediaOne Logo

Web Desk

  • Updated:

    2022-11-20 09:25:09.0

Published:

20 Nov 2022 9:23 AM GMT

സെഞ്ച്വറിയുമായി സൂര്യകുമാർ യാദവ്: ടി20യിൽ ന്യൂസിലാൻഡിനെതിരെ മികച്ച സ്‌കോറുമായി ഇന്ത്യ
X

മൗണ്ട്‌മോഗനൂയി: മഴ മാറിയ രണ്ടാം ടി20യിൽ ന്യൂസിലാൻഡിനെതിരെ കൂറ്റൻ സ്‌കോർ സ്വന്തമാക്കി ഇന്ത്യ. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. മികച്ച തുടക്കമൊന്നും ഇന്ത്യക്ക് ലഭിച്ചില്ല.

പന്ത് പതിവ് പോലെ ഫോം ഔട്ട്. പതിമൂന്ന് പന്തിൽ നിന്ന് ആറ് റൺസെ പന്തിന് നേടാനായുള്ളൂ. മറ്റൊരു ഓപ്പണറായ ഇഷൻ കിഷൻ 36 റൺസ് നേടി. എന്നാൽ ടി20 ലോകകപ്പിലെ തകർപ്പൻ ഫോമുമായി ന്യൂസിലാൻഡിലെത്തിയ സൂര്യകുമാർ നിരാശപ്പെടുത്തിയില്ല. ന്യൂസിലാൻഡ് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 51 പന്തിൽ നിന്ന് നേടിയത് 111 റൺസ്. പതിനൊന്ന് ഫോറും ഏഴ് സിക്‌സറുകളു സൂര്യ അടിച്ചെടുത്തു.

സൂര്യയെ പുറത്താക്കാനും ന്യൂസിലാൻഡ് ബൗളർമാർക്കായില്ല. മറ്റു ഇന്ത്യൻ ബാറ്റർമാർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. സൂര്യക്ക് പിന്തുണ കൊടുക്കേണ്ട ചുമതലയെ സൂര്യക്കുണ്ടായിരുന്നുള്ളൂ. ശ്രേയസ് അയ്യർ(13) നായകൻ ഹാർദിക് പാണ്ഡ്യ(13) എന്നിവർക്കൊന്നും സ്‌കോർബോർഡ് അതികം ചലിപ്പിക്കാനായില്ല. സ്‌കോറിങ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ ദീപക് ഹൂഡക്കും വാഷിങ്ടൺ സുന്ദറിനുമൊന്നും അക്കൗണ്ട് തുറക്കാനായില്ല.

അല്ലെങ്കിൽ ഇന്ത്യയുടെ സ്‌കോർ 200 കടന്നേനെ. സൗത്തി നാല് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റും വീഴ്ത്തി. ഇഷ് സോധി ഒരു വിക്കറ്റും സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം നേടാനായില്ല. ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചിരുന്നു.

TAGS :

Next Story