Quantcast

​ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ; രോഹിത്തിനും ശ്രേയസിനും അർദ്ധ ശതകം

MediaOne Logo

Sports Desk

  • Published:

    23 Oct 2025 2:09 PM IST

​ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ; രോഹിത്തിനും ശ്രേയസിനും അർദ്ധ ശതകം
X

അഡ്ലെയ്ഡ്: ആസ്‌ട്രേലിയ ഇന്ത്യ ഏകദിന പരമ്പരയുടെ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഇന്ത്യക്ക് 264 റൺസ് ടോട്ടൽ. ഓപ്പണർ രോഹിത് ശർമക്കും ശ്രേയസ് അയ്യരിനും അർദ്ധ ശതകം. വിരാട് കോഹ്ലി തുടർച്ചയായ രണ്ടാം മത്സരത്തിലും റൺ എടുക്കാനാകാതെ പുറത്തായി. ആസ്ട്രേലിയക്കായി ആദം സാംബ നാലും സേവിയർ ബാർട്ട്ലെറ്റ് മൂന്നും വിക്കറ്റുകളുമായി തിളങ്ങി.

അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ കയ്യിലെത്തിച്ച് ബാർട്ട്ലെറ്റാണ് ഗില്ലിനെ പുറത്താക്കിയത്. പിന്നാലെ വന്ന വിരാട് കൊഹ്‍ലിയെയും ഒരു റൺ പോലുമെടുക്കാൻ സമ്മതിക്കാതെ ബാർട്ട്ലെറ്റ് പുറത്താക്കി. മറുഭാഗത്ത് പതറാതെ നിന്ന രോഹിത് ശർമയും ശ്രേയസ് അയ്യരും ചേർന്ന് കൂട്ടിച്ചേർത്ത 118 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ റൺ നില ഉയർത്തിയത്. 30ാം ഓവറിൽ രോഹിത് ശർമയെ മിച്ചൽ സ്റ്റാർക് പുറത്താകുമ്പോൾ 135 റൺസായിരുന്നു സ്കോർബോർഡിൽ. അക്‌സർ പട്ടേലിനൊപ്പം ബാറ്റ് ചെയ്ത തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 33 ഓവറിൽ അയ്യരിനെയും പിന്നാലെ വന്ന രാഹുലിനെയും ആദം സാംബ പുറത്താക്കി. 12ാം റൺസ് മാത്രമെടുത്ത് വാഷിംഗ്‌ടൺ സുന്ദറും പുറത്തായതോടെ 42ാം ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യയുടെ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 213 എന്ന നിലയിലായിരുന്നു. പിന്നാലെ 44 റൺസുമെടുത്ത് അക്‌സർ പട്ടേലും നിതീഷ് കുമാർ റെഡിയും പുറത്തായി അധികം വൈകാതെ അർഷ്​ദീപ് സിങ്ങിനെയും മിച്ചൽ സ്റ്റാർക് പുറത്താക്കി. ഹർഷിത് റാണായും സിറാജും പുറത്താക്കതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ ഒമ്പത് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ്. ക്രീസിൽ മാറ്റ് ഷോർട്ടും ട്രാവിസ് ഹെഡുമാണുള്ളത്. ആർഷ്ദീപാണ് മിച്ചൽ മാർഷിനെ പുറത്താക്കിയത്.

TAGS :

Next Story