ഷമിക്ക് അഞ്ചുവിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 146 റൺസ് ലീഡ്

രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിരിക്കുകയാണ്

MediaOne Logo

Sports Desk

  • Updated:

    2021-12-28 17:07:49.0

Published:

28 Dec 2021 4:54 PM GMT

ഷമിക്ക് അഞ്ചുവിക്കറ്റ്; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 146 റൺസ് ലീഡ്
X

അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത മുഹമ്മദ് ഷമിയടക്കമുള്ള ഇന്ത്യൻ ബൗളർമാർ തകർത്താടിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസ് ലീഡ്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 327 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് 197റൺസിലൊതുങ്ങി. ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ എന്നിവർ രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

ദക്ഷിണാഫ്രിക്കൻ നിരയിൽ 52 റൺസ് നേടിയ തെംബ ബാവുമയും 34 റൺസ് നേടിയ ക്വിൻറൻ ഡികോക്കുമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഓപ്പണർമാരായ ഡീൻ എൽഗർ ഒന്നും ഐയ്ഡൻ മർക്രം 13ഉം റൺസെടുത്ത് പുറത്തായി. എൽഗറിനെ ബുംറയും മർക്രമിനെ ഷമിയുമാണ് പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെടുത്തിരിക്കുകയാണ്. മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് നഷ്ടമായത്. മാർകോ ജൻസന്റെ പന്തിൽ ക്വിൻറൻ ഡികോക്ക് പിടിച്ചാണ് മായങ്ക് പുറത്തായത്. നിലവിൽ കെ.എൽ രാഹുലും ഷർദുൽ താക്കൂറുമാണ് ക്രീസിൽ.

സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും അർധസെഞ്ച്വറി നേടിയ ഓപ്പണർ മായങ്ക് അഗർവാളിന്റെയും മികവിൽ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലായിരുന്നു. രണ്ടാം ദിനം മഴമൂലം കളി നടന്നിരുന്നില്ല. എന്നാൽ 248 പന്തിൽ നിന്ന് 122 റൺസ് നേടിയ രാഹുൽ മൂന്നാം ദിവസം ഒരു റൺസ് മാത്രം കൂട്ടിച്ചേർത്ത് കഗിസോ റബാദയുടെ പന്തിൽ പുറത്തായി. അജിൻക്യാ രഹാന എട്ട് റൺസ് കൂട്ടിച്ചേർത്ത് തിരിച്ചുനടന്നു. റിഷബ് പന്ത്, അശ്വിൻ, ഷർദുൽ താക്കൂർ, ഷമി, സിറാജ് എന്നിവരെല്ലാം ഒറ്റയക്കത്തിലൊതുങ്ങി. ബുംറ 14 റൺസെടുത്തു.

ക്യാപ്റ്റൻ കോഹ്ലിക്കും കോച്ച് രാഹുൽ ദ്രാവിഡിനും നിർണായകമായ പരമ്പരയാണിത്. ഏകദിനത്തിലെയും ടി20യിലെയും ക്യാപ്റ്റൻ പദവി ഒഴിഞ്ഞതിന് ശേഷമുള്ള കോഹ്ലിയുടെ ആദ്യ പരമ്പരയാണിത്. 2021-2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ന്യൂസീലൻഡിനെ 1-0ത്തിന് തോൽപ്പിക്കുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീൻ എൽഗാറിന്റെ നേതൃത്വത്തിൽ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.

India took a 146 - run lead in the first Test against South Africa

TAGS :

Next Story