ബുംറയില്ലാതെ ഇന്ത്യ; ടീമിൽ അടിമുടി മാറ്റങ്ങൾ

ലണ്ടൻ : ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റ് മാച്ചിന് തുടക്കം. ടോസ് ജയിച്ച ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലെ തോൽവിയുടെ ക്ഷീണം മാറ്റാനായി മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ സ്റ്റാർ പേസർ ബുംറയെ പുറത്തിരുത്താൻ തീരുമാനിച്ചു എന്നതാണ് പ്രധാന മാറ്റം. താരം മൂന്ന് ടെസ്റ്റ് മച്ചിനെ ഉണ്ടാകുകയുള്ളൂ എന്ന് സീരിസിന് മുന്നോടിയായി ഇന്ത്യ പറഞ്ഞിരുന്നു.
പകരക്കാരനായി എത്തുന്നത് പേസർ ആകാശ് ദീപാണ്. ആദ്യ ടെസ്റ്റിലുണ്ടായിരുന്ന ശർദുൽ താക്കൂറും, സായി സുദർശനും ടീമിൽ ഇടമില്ല. അതെ സമയം ഓൾ റൗണ്ടർമാരായ വാഷിംഗ്‌ടൺ സുന്ദറും, നിതീഷ് കുമാർ റെഡ്‌ഡിയും ടീമിൽ ഇടം പിടിച്ചു.
ആൻഡേഴ്സൺ - ടെണ്ടുൽക്കർ ട്രോഫിക്കായുള്ള രണ്ടാം ടെസ്റ്റ് മാച്ച് നടക്കുന്ന എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് നല്ല ഓർമ്മകൾ അല്ല ഉള്ളത്. അവസാനം നടന്ന എട്ട് മത്സരങ്ങളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986 ൽ നേടിയ ഒരു സമനിലയാണ് ഏക നേട്ടം.
ഇന്ത്യ നിലവിൽ 18 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റണ്ണുകളാണ് നേടിയത്. വെറും രണ്ടു റണ്ണുമായി കെ എൽ രാഹുലാണ് പുറത്തായത്. യശസ്വി ജൈസ്വാളും കരുൺ നായരുമാണ് ക്രീസിൽ.
Adjust Story Font
16

