Quantcast

ടോസ് ന്യൂസിലാൻഡിന്: ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-31 13:47:16.0

Published:

31 Oct 2021 1:45 PM GMT

ടോസ് ന്യൂസിലാൻഡിന്: ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
X

ലോകകപ്പ് ടി20യിലെ നിർണായക മത്സരത്തിൽ ടോസ് ഭാഗ്യം ന്യൂസിലാൻഡിന്. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇഷൻ കിഷൻ, ശർദുൽ താക്കൂർ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ സൂര്യകുമാർ യാദവും ബൗളർ ഭുവനേശ്വർ കുമാറും പുറത്തായി. അതേസമയം ന്യൂസിലാൻഡും കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റം വരുത്തി. ടിം സെയ്‌ഫേർട്ടിന് പകരക്കാരനായി ആദം മിൽനെ ടീമിൽ ഇടം നേടി.

ജീവന്മരണ പോരാട്ടമാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും. ഒരു മത്സരമേ തോറ്റുള്ളൂവെങ്കിലും ഈ ലോകകപ്പില്‍ ഇനിയും പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ ജയം കൂടിയേ മതിയാകൂ ഇരുടീമിനും. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ തോല്‍വി വഴങ്ങിയതാണ് ഇന്ത്യക്കും ന്യൂസിലന്‍ഡിനും വിനയായത്. അതുകൊണ്ട് തന്നെ ഇന്ന് ദുബൈയില്‍ നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നുണ്ടാകില്ല.

ടൂര്‍ണമെന്‍റ് ഫേ​വ​റൈ​റ്റു​ക​ളാ​യി വ​ന്ന് സെ​മി കാ​ണാ​തെ ഇ​ന്ത്യ പു​റ​ത്താ​കു​മോ​യെ​ന്നാ​ണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക. പാ​കി​സ്താ​നോ​ടേറ്റ 10 വി​ക്ക​റ്റിന്‍റെ തോല്‍‌വി റണ്‍റേറ്റിലും പിന്നോട്ടടിച്ചതാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നത്. നാല് മത്സരങ്ങളാണ് ടൂര്‍ണമെന്‍റില്‍ ഇ​ന്ത്യക്കും ന്യൂസിലന്‍ഡിനും ശേഷിക്കുന്നത്. മൂന്ന് ജയത്തോടെ നിലവില്‍ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള പാകിസ്താന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

TAGS :

Next Story