ആറുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ജമ്മു കശ്മീർ ആദ്യമായി രഞ്ജി ഫൈനലിൽ
രണ്ട് ഇന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ കശ്മീർ പേസർ ഔഖിബ് നബിയാണ് പ്ലെയർഓഫ്ദി മാച്ച്

.കൊൽക്കത്ത: അറുപത്തിയേഴ് വർഷത്തിന് ശേഷം കന്നി രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറി ജമ്മു കശ്മീർ. സെമിയിൽ മുൻ ചാമ്പ്യൻമാരായ ബെംഗാളിനെ ആറുവിക്കറ്റിന് തകർത്താണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ 126 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കശ്മീർ 34.4 ഓവറിൽ മറികടന്നുവൻഷാജ് ശർമ(43), അബ്ദുൽ സമദ്(27 പന്തിൽ 30) എന്നിവർ പുറത്താകാത നിന്നു. ആറു വിക്കറ്റുകൾ ബാക്കി നിൽക്കെയാണ് ലക്ഷ്യം മറികടന്നത്. രണ്ടിന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ കശ്മീർ പേസർ ഔഖിബ് നബിയാണ് പ്ലെയർഓഫ്ദി മാച്ച് . സ്‌കോർ: ബംഗാൾ-328,99, കശ്മീർ-302,126-൪. 1959-60 സീസൺ മുതൽ രഞ്ജി ട്രോഫി കളിച്ചുവരുന്ന കശ്മീർ ഇതുവരെ 45 ജയം മാത്രമാണ് നേടിയത്. 2013-14 സീസണിലാണ് ആദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.
History scripted! ❤️🔥
— Delhi Capitals (@DelhiCapitals) February 18, 2026
Jammu & Kashmir and Auqib storm into their first-ever Ranji Trophy Final 👏 pic.twitter.com/JmQcTBYeBl
കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ടീം സുധീപ് കുമാർ ഘരാമിയുടെ സെഞ്ച്വറി കരുത്തിൽ 328 റൺസ് പടുത്തുയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കശ്മീരിന് 302 റൺസ് നേടാനേ സാധിച്ചുള്ളൂ. ബംഗാളിനായി ആദ്യ മുഹമ്മദ് ഷമി എട്ട് വിക്കറ്റ് വീഴ്ത്തി. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ബംഗാളിന് ബാറ്റിങ് തകർച്ച നേരിട്ടു. 25.1 ഓവറിൽ 99 റൺസിന് എല്ലാവരും പുറത്തായി. 24 റൺസെടുത്ത ഷഹബാബ് അഹമ്മദാണ് ടോപ് സ്‌കോറരർ. സന്ദർശകർക്കായി ആക്വിബ് നബിയും സുനിൽകുമാറും നാല് വീതം വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിൽ ചെറിയ ടോട്ടലിലേക്ക് ബാറ്റുവീശിയ കശ്മീർ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അവസാന ഓവറുകളിൽ അബ്ദുൽ സമദിന്റെ കെടിക്കെട്ട് ബാറ്റിങാണ് ചരിത്ര നേട്ടത്തിലേക്ക് ടീമിനെ നയിച്ചത്.
Adjust Story Font
16

