റെക്കോർഡ് പറത്തി രാഹുൽ; ഐപിഎല്ലിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ

ന്യൂ ഡൽഹി: ഐപിഎല്ലിൽ റെക്കോർഡ് സ്‌കോറുമായി കെഎൽ രാഹുൽ. പഞ്ചാബ് കിങ്സിനെതിരെ 67 പന്തിൽ 152* റൺസാണ് രാഹുൽ അടിച്ചെടുത്തത്. അഭിഷേക് ശർമയുടെ 141 റൺസെന്ന റെക്കോർഡാണ് താരം മറികടന്നത്. രാഹുലിന്റെ തകർപ്പൻ ബാറ്റിങ്ങിന്റെ മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് ഡൽഹി സ്കോർ ചെയ്തത്.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയത് ഡൽഹി ക്യാപിറ്റൽസായിരുന്നു. ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ അക്‌സർ പട്ടേലിനും സംഘത്തിനും മുമ്പിൽ കൂറ്റൻ സ്കോറിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. തുടക്കത്തിൽ തന്നെ പാത്തും നിസ്സങ്കയെ അർശ്ദീപ് പുറത്തക്കി. നിതീഷ് റാണ - കെഎൽ രാഹുൽ സംഖ്യം നേടിയ 220 റൺസ് കൂട്ടുകെട്ടാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്.
Next Story
Adjust Story Font
16

