Quantcast

ഇല്ല, രാഹുൽ എങ്ങോട്ടുമില്ല, ലക്‌നൗ സൂപ്പർജയന്റ്‌സിൽ തന്നെ

രാഹുൽ പഴയ തട്ടകമായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിലേക്ക് പോകും എന്ന റിപ്പോർട്ടുകളും സജീവമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-26 10:25:39.0

Published:

26 Nov 2023 10:23 AM GMT

ഇല്ല, രാഹുൽ എങ്ങോട്ടുമില്ല, ലക്‌നൗ സൂപ്പർജയന്റ്‌സിൽ തന്നെ
X

ലക്‌നൗ: ലോകേഷ് രാഹുലിനെ നിലനിർത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സ്. ഏകദിന ലോകകപ്പിലെ ഫോം ഐപിഎല്ലിലേക്കും എത്തിക്കാനാകും എന്നാണ് മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നത്. നിലവിൽ ലക്‌നൗവിന്റെ നായകൻ കൂടിയാണ് രാഹുല്‍.

എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ടീമിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. അതേസമയം തന്നെ രാഹുൽ പഴയ തട്ടകമായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് ടീമിലേക്ക് പോകും എന്ന റിപ്പോർട്ടുകളും സജീവമായിരുന്നു. അതിനിടയ്ക്കാണ് രാഹുലിനെ നിലനിർത്തിയതായി ലക്‌നൗ മാനേജ്‌മെന്റ് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന വിശേഷണത്തോടെ മോശമല്ലാത്ത പ്രകടനമാണ് രാഹുൽ കാഴ്ചവെച്ചത്.

എന്നാൽ മെല്ലേയുള്ള ഇന്നിങ്‌സുകളുടെ പേരിൽ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാഹുൽ ടി20 ബാറ്ററല്ലെന്നും ഏകദിന-ടെസ്റ്റ് ശൈലിയാണ് അദ്ദേഹത്തിന്റേതെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ. എന്നാൽ ഏകദിന ലോകകപ്പിൽ തന്നെ ചില ഇന്നിങ്‌സുകളിലൂടെ രാഹുൽ ഇതിനൊക്കെ മറുപടി നൽകിയിരുന്നു. 2024ലെ ഐപിഎലിന് മുന്നോടിയായി നിലനിർത്തേണ്ടതും വിട്ടുകൊടുക്കേണ്ടതുമായ കളിക്കാരെ സംബന്ധിച്ചുള്ള തീരുമാനം ഇന്നാണ് അറിയിക്കേണ്ടത്.

അതേസമയം കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ ടീമിലെത്തിച്ചിരുന്നു. പകരം ആവേശ് ഖാനെയാണ് ടീം രാജസ്ഥാനു നല്‍കിയത്. അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനെ റിലീസ് ചെയ്തു. താരം സിഎസ്‌കെയ്ക്ക് നന്ദി പറഞ്ഞ് ഇന്‍സ്റ്റയില്‍ പോസ്റ്റിട്ടു.

Summary- Lucknow Super Giants hinted that KL Rahul will be retained by the franchise

TAGS :

Next Story