Quantcast

'ഇത് ഗസ്സയിലെ സഹോദരീ സഹോദരർക്ക്'; ലോകകപ്പ് മത്സരവിജയം സമർപ്പിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ

കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താൻ ആറ് വിക്കറ്റ് വിജയം നേടിയിരുന്നു

MediaOne Logo

Sports Desk

  • Updated:

    2023-10-11 14:01:35.0

Published:

11 Oct 2023 1:22 PM GMT

Pakistan cricketer Mohammad Rizwan has dedicated his teams World Cup victory to his brothers in Gaza.
X

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ശ്രീലങ്കക്കെതിരെയുള്ള പാകിസ്താന്റെ വിജയം ഫലസ്തീനിലെ ഗസ്സയിലുള്ള സഹോദരീ സഹോദരർക്ക് സമർപ്പിച്ച് മുഹമ്മദ് റിസ്‌വാൻ. ഇന്നലെ നടന്ന മത്സരവിജയം ഗസ്സയ്ക്ക് സമർപ്പിക്കുന്നതായി എക്‌സിലാണ് താരം വ്യക്തമാക്കിയത്. 'ഇത് ഗസ്സയിലെ സഹോദരീ സഹോദരന്മാർക്കുള്ളതാണ്. വിജയത്തിൽ പങ്കാളിയായതിൽ സന്തോഷം. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ടീമിനുമുള്ളതാണ്. പ്രത്യേകിച്ച് വിജയം എളുപ്പമാക്കിയ അബ്ദുല്ല ഷഫീഖിനും ഹസ്സൻ അലിക്കും... ഉടനീളമുള്ള അത്ഭുതകരമായ ആതിഥേയത്വത്തിനും പിന്തുണക്കും ഹൈദരാബാദിന് അങ്ങേയറ്റം നന്ദി പറയുന്നു' എക്‌സിൽ റിസ്‌വാൻ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പേശീവലിവുണ്ടായിട്ടും താരം പുറത്താകാതെ 131 റൺസ് നേടിയിരുന്നു. 2011ൽ ഇംഗ്ലണ്ടിനെതിരെ 329 റൺസ് ചെയ്ത് അയർലൻഡ്‌ നേടിയ ജയം മറികടന്നാണ് പാകിസ്താന്റെ വിജയം. ആറു വിക്കറ്റ് ബാക്കി നിൽക്കേ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താൻ വിജയം പിടിച്ചുവാങ്ങുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലായിരുന്ന പാകിസ്താനെ റിസ്‌വാനും ഷഫീഖും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഷഫീഖ് പുറത്തായെങ്കിലും സൗദ് ഷക്കീലിനെയും ഇഫ്തിഖാർ അഹമ്മദിനെയും കൂട്ടുപിടിച്ച് റിസ്‌വാൻ ടീമിനെ വിജയതീരത്തെത്തിച്ചു.

ശ്രീലങ്കയ്ക്ക് പാകിസ്താന്റെ മറുപടി

ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുല്ല ഷഫീഫും മുഹമ്മദ് റിസ്വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്ക്കെതിരെ പാകിസ്താൻ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടുകയായിരുന്നു. ശ്രീലങ്ക ഉയർത്തിയ 345 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 48.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശ്രീലങ്കയ്ക്കുള്ള മറുപടിയിൽ പാകിസ്താൻ ആദ്യം ഒന്ന് വിരണ്ടെങ്കിലും പിന്നീട് കരകയറുകയായിരുന്നു. 37ന് രണ്ട് എന്ന നിലയിൽ പതറിയ പാകിസ്താൻ മൂന്നാം വിക്കറ്റിലാണ് മത്സരത്തിലേക്ക് തിരച്ചുവന്നത്. അബ്ദുല്ല ഷഫീഖും മുഹമ്മദ് റിസ്വാനുമാണ് കളി തിരിച്ചത്. ഷഫീഖ് 103 പന്തുകളിൽ നിന്ന് 113 റൺസ് നേടിയപ്പോൾ റിസ്വാൻ റൺസ് നേടി പുറത്താകാതെ നിന്നു.ബാബർ അസം(10) ഇമാമുൽ ഹഖ്(12) എന്നിവരാണ് ആദ്യം പുറത്തായത്. 31 റൺസുമായി സൗദ് ഷക്കീലും 22 റൺസുമായി ഇഫ്തികാർ അഹമ്മദും പാകിസ്താന്റെ വിജയത്തിൽ പങ്കാളികളായി. 10 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു അബ്ദുല്ലയുടെ ഇന്നിങ്സ്. റിസ്വാൻ മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറിയും കണ്ടെത്തി.

Pakistan cricketer Mohammad Rizwan has dedicated his team's World Cup victory to his brothers in Gaza.

TAGS :

Next Story