Quantcast

സാഹിബ് സാദ ഫർഹാന് സെഞ്ച്വറി; നമീബിയയെ തോൽപ്പിച്ച് പാകിസ്താൻ സൂപ്പർ എട്ടിൽ

പാക് സ്പിന്നർ ഉസ്മാൻ താരിഖ് നാല് വിക്കറ്റുമായി തിളങ്ങി

MediaOne Logo

Sports Desk

  • Published:

    18 Feb 2026 6:45 PM IST

Sahib Sada Farhan hits century; Pakistan beats Namibia to reach Super Eights
X

കൊളംബോ: ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെത്തുന്ന അവസാന ടീമായി പാകിസ്താൻ. നിർണായക മത്സരത്തിൽ നമീബിയയെ 102 റൺസിന് തോൽപ്പിച്ചാണ് മുൻ ചാമ്പ്യൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് മുന്നേറിയത്. നേരത്തെ ഇന്ത്യയോട് തോറ്റ പാകിസ്താൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായണ് സൂപ്പർ എയ്റ്റിലേക്ക് കടന്നത്. കൊളംബോ സിൻഹലേസ് സ്‌പോർട്‌സ് ക്ലബിൽ നടന്ന മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നമീബിയ 97ന് ഓൾഔട്ടാകുകയായിരുന്നു.

ഓപ്പണർ സാഹിബ് സാദ ഫർഹാന്റെ സെഞ്ച്വറി കരുത്തിലാണ് പാകിസ്താൻ മികച്ച സ്‌കോർ പടുത്തുയർത്തിയത്. 58 പന്തിൽ 11 ഫോറും നാല് സിക്‌സറും സഹിതമാണ് താരം ശതകം കുറിച്ചത്. ഷദാബ് ഖാൻ 36 റൺസുമായി മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങിൽ സ്പിന്നർ ഉസ്മാൻ താരിഖിന്റെ സ്പിൻ ബൗളിങിൽ നമീബിയ തകർന്നടിയുകയായിരുന്നു. 3.3 ഓവറിൽ 16 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് പാക് സ്പിന്നർ വീഴ്ത്തിയത്. ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് നേടി. 23 റൺസെടുത്ത നമീബിയ ഓപ്പണർ ലൗറെൻ സ്റ്റീൻകാംപിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്.

TAGS :

Next Story