Quantcast

68/4, അശ്വിനും കൂട്ടരും തിളങ്ങി; വിൻഡീസ് മുൻനിരയെ വീഴ്ത്തി ഇന്ത്യ

ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അശ്വിനെ കളിപ്പിക്കാത്തതിന് ഇന്ത്യൻ ടീം മാനേജ്‌മെൻറും നായകനും പഴി കേട്ടത് ശരിവെക്കുന്നതാണ് ടെസ്റ്റിന്റെ ആദ്യ ഫലം

MediaOne Logo

Sports Desk

  • Updated:

    2023-07-12 16:24:45.0

Published:

12 July 2023 4:15 PM GMT

In the first Test against India, West Indies lost four wickets for 68 runs in 28 overs
X

ഐസിസി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കാത്തതിന് ഇന്ത്യൻ ടീം മാനേജ്‌മെൻറും നായകനും പഴി കേട്ടത് ശരിവെക്കുന്നതാണ് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ഫലം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 28 ഓവറിൽ 68 റൺസിന് വിൻഡീസിന്റെ നാലു മുൻ നിര വിക്കറ്റുകൾ അശ്വിനും കൂട്ടരും വീഴ്ത്തിയിരിക്കുകയാണ്. വിൻഡീസിന്റെ ഓപ്പണർമാരെ അധികം റൺസെടുക്കാൻ അനുവദിക്കാതെ തിരിച്ചയച്ചത് ആർ അശ്വിനാണ്. നായകൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ (20) അശ്വിൻ രോഹിതിന്റെ കൈകളിലെത്തിച്ചപ്പോൾ, മറ്റൊരു ഓപ്പണറായ ടാഗനറൈൻ ചന്ദ്രപോളിനെ (12) ബൗൾഡാക്കി. വൺഡൗണായെത്തിയ റയ്‌മോൻ റീഫെറെ ഷർദുൽ താക്കൂറിന്റെ പന്തിൽ ഇഷൻ കിഷനും നാലാമതിറങ്ങിയ ജെർമെയ്ൺ ബ്ലാക്‌വുഡിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ മുഹമ്മദ് സിറാജും പിടികൂടി.

ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൊമനിക വിൻഡ്സോർ പാർക്കിൽ ഇന്ത്യൻ സമയം ഏഴരയ്ക്കാണ് മത്സരം തുടങ്ങിയത്. അലിക് അതനാസ(അരങ്ങേറ്റം) 13 ആണ് ഇപ്പോൾ ക്രീസിലുള്ളത്. ജോഷ്വുവ ഡി സിൽവ (വിക്കറ്റ് കീപ്പർ), ജേസൺ ഹോൾഡർ, റഖീം കോർവാൾ, അൽസാരി ജോസഫ്, കെമർ റോഷ്, ജോമൽ വരികാൻ എന്നിവരാണ് വിൻഡീസ് നിരയിലെ ഇതര താരങ്ങൾ.

ഇന്ത്യൻ ടീം: രോഹിത് ശർമ(നായകൻ), യശ്വസി ജയ്‌സ്വാൾ (അരങ്ങേറ്റം), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ (ഉപനായകൻ), ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ -അരങ്ങേറ്റം), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഷർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട്.

മത്സരം ഇന്ത്യയിലുള്ള ആരാധകർക്ക് ടെലിവിഷനിലൂടെയും വിവിധ അപ്ലിക്കേഷനിലൂടെയും ആസ്വദിക്കാനാകും. ഡിഡി സ്പോർട്സാണ് ഇന്ത്യയിൽ മത്സരം പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനൽ. ജിയോ സിനിമ, ഫാൻകോഡ് എന്നിവ വഴിയും കളി കാണാൻ കഴിയും.

ആസ്ത്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോറ്റ ശേഷം ഉയിർത്തെഴുന്നേൽക്കാൻ നിൽക്കുകയാണ് ഇന്ത്യ. 2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാണ് വിൻഡീസിനെതിരായ പരമ്പര. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ചേതേശ്വർ പൂജാര, ഉമേഷ് യാദവ് എന്നിവർക്ക് ടെസ്റ്റ് ടീമിൽ ഇടംനഷ്ടപ്പെട്ടിരിക്കുകയാണ്.

വിൻഡീസിൽ ഏകദിന-ടി20 മത്സരങ്ങളും

ടെസ്റ്റ് മത്സരങ്ങളോടെ തുടങ്ങുന്ന പരമ്പരയിൽ ഏകദിന-ടി20 മത്സരങ്ങളും ഉണ്ട്. നാളെയാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി20 എന്നിവയടങ്ങുന്നതാണ് പരമ്പര. സീനിയർ താരങ്ങളുടെ അഭാവത്തിൽ ടി20 ടീമിനെ ഹർദിക് പാണ്ഡ്യയാണ് നയിക്കുക. സൂര്യകുമാർ യാദവാണ് ടി 20 ടീമിന്റെ ഉപനായകൻ. അഞ്ച് മത്സരങ്ങളാണ് വിൻഡീസിനെതിരെ കളിക്കുന്നത്. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അജിത് അഗർക്കറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ആദ്യ ടീമാണിത്.

ഇന്ത്യൻ ടി20 ടീം: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (ഉപനായകൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (നായകൻ), അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.

In the first Test against India, West Indies lost four wickets for 68 runs in 28 overs

TAGS :

Next Story