'സൂപ്പറായി കുറസാവ്, സൂപ്പർമാനായി ഇലോയ് റൂം'; ഇക്വാഡോറിനെ തളച്ചു; ലോകകപ്പ് വേദിയിൽ കുഞ്ഞൻ രാജ്യത്തിന് ആദ്യ പോയിന്റ്ൽ
15 സേവുകൾ നടത്തിയ കുറസാവ് ഗോൾകീപ്പർ ഇലോയ് റൂം കളിയിൽ താരം

കർസാസ് സിറ്റി: ശക്താരായ ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറസാവ്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയത് ലാറ്റിൻ അമേരിക്കൻ ടീം ആണെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. സമനിലയോടെ ലോകകപ്പ് വേദിയിൽ കുഞ്ഞൻ രാജ്യത്തിന്റെ ആദ്യ പോയിന്റാണ് ഇന്ന് കർസാസ് സിറ്റി സ്റ്റേഡിയത്തിൽ പിറന്നത്. മികച്ച പ്രകടനം പുറത്തെടുത്ത കുറസാവ് ഗോൾകീപ്പർ ഇലോയ് റൂമാണ് കളിയിലെ താരം. 15 സേവുകളാണ് താരം മത്സരത്തിൽ നടത്തിയത്.
കർസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനായിരുന്നു തുടക്കം മുതലുള്ള ആധിപത്യം എന്നാൽ കുറസാവ് ഗോൾകീപ്പർ നിലോയ് റൂമിന്റെ മിന്നും പ്രകടനമാണ് കുറസാവോക്ക് ചരിത്ര പോയിജെന്റ് നേടി കൊടുത്തത്. ലോയ്ക്കപ്പിൽ കളിക്കുന്ന സ്റ്റാവും ചെറിയ രാജ്യം മാത്രമല്ല ലോകകപ്പിൽ പോയിന്റ് നേടുന്ന ഏറ്റവും ചെറിയ രാജ്യമായി മാറി കുഞ്ഞൻ കുറസാവ്. മത്സരത്തിൽ 26 ഷോട്ടുകളാണ് ഇക്വാഡോർ കുറസാവ് ഗോൾ മുഖത്തേക്ക് പായിച്ചത് അതിൽ 15 ഓൺ ടാർഗറ്റ് ഷോട്ടുകളുണ്ടായിരുന്നു. അതെല്ലാം 37 കാരനായ ഇലോയ് റൂം തടുത്തിട്ടു. താരം നടത്തിയ 15 സേവുകളിൽ 10 എണ്ണം ഡൈവിങ് സേവുകളായിരുന്നു. അതുകൂടാതെ 10 എണ്ണവും ബോക്സിനുള്ളിൽ നിന്നും തൊടുത്ത ഷോട്ടുകളായിരുന്നു. കുഞ്ഞാണ് രാജ്യത്തിന്റെ വമ്പൻ പ്രകടനത്തിൽ വെറ്ററൻ ഗോൾകീപ്പർ ഇലോയ് റൂമിന്റെ പ്രകടനം തന്നെയാണ് നിർണായകമായത്.
അവസാന ഗ്രൂപ് മത്സരത്തിൽ ഇക്വാഡോറിന് ശക്തരായ ജർമനിയും കുറസാവിന് ഐവറി കോസ്റ്റുമാണ് എതിരാളികൾ.
Adjust Story Font
16

