ലിയാം റൊസെന്യർ പുറത്ത്; ചെൽസി പരിശീലകനെ പുറത്താക്കിയത് വെറും നാല് മാസത്തിന് ശേഷം

ലണ്ടൻ: പരിശീലകൻ ലിയാം റൊസെന്യറിനെ പുറത്താക്കി ചെൽസി. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ തോൽവിയാണ് കാര്യങ്ങൾ വഷളാക്കിയത്. കഴിഞ്ഞ ദിവസം ബ്രൈറ്റനെതിരെ സീസണിലെ 12ാം തോൽവി വഴങ്ങിയതോടെ ചാമ്പ്യൻസ് ലീഗ് സാധ്യതകളും മങ്ങി. 2026 ജനുവരിയിലാണ് എൻസോ മരസ്കക്ക് പകരക്കാരനായി ഇംഗ്ലീഷ് പരിശീലകൻ സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്.
ചെൽസിയുടെ ഉടമസ്ഥരായ ബ്ലൂ കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ട്രാസ്ബർഗിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ലിയാം ചെൽസിയിലെത്തുന്നത്. യൂറോപ്പിലെ തന്നെ പ്രായം കുറഞ്ഞ താരങ്ങളെ ഉപയോഗിച്ച് ഫ്രഞ്ച് ലീഗിലും കോൺഫറൻസ് ലീഗിലും മികച്ച പ്രകടനമാണ് സ്ട്രാൻസ്‌ബർഗ് നടത്തിയത്. എന്നാൽ ചെൽസിയിലെ നാല് മാസത്തിനിടെ 10 തോൽവികളാണ് ലിയാം ഏറ്റുവാങ്ങിയത്. നിലവിലെ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തയതും അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത സംശയത്തിലുമായതോടെയാണ് റൊസെന്യറുടെ പരിശീലക സ്ഥാനം തെറിച്ചത്.
കല്ലം മക് ഫാർലെൻ ചെൽസിയുടെ ഇന്ററിം പരിശീലകനായി സീസന്റെ അവസാനം വരെ തുടരുമെന്നാണ് ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. 34 മത്സരങ്ങളിൽ നിന്ന് 13 ജയവും ഒമ്പത് സമനിലയും 12 തോൽവി നേരിട്ട ചെൽസി 48 പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. നോട്ടിങ്ഹാം, ലിവർപൂൾ, ടോട്ടൻഹാം, സണ്ടർലൻഡ് ടീമുകളാണ് പ്രീമിയർ ലീഗിൽ ചെൽസിയുടെ ഇനിയുള്ള എതിരാളികൾ. ലീഡ്സ് യുനൈറ്റഡിനെതിരെ എഫ്എ കപ്പ് സെമി ഫൈനലും ചെൽസിയുടെ ഫിക്‌സചർ ലിസ്റ്റിലുണ്ട്.
Adjust Story Font
16

