പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തിയേക്കും
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 വിൽ എഫ്‌സി ഗോവയും അൽ നസറും ഒരേ ഗ്രൂപ്പിൽ

ഫതോർഡ : പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലിൽ കളിച്ചേക്കും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 വിൽ എഫ്‌സി ഗോവയും അൽ നസറും ഒരേ ഗ്രൂപ്പിൽ വന്നതോടെയാണ് താരത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ സാധ്യതകൾ തുറക്കുന്നത്. ഒമാൻ ക്ലബ് അൽ സീബിനെ തകർത്താണ് ഗോവ ടൂർണമെന്റിന് യോഗ്യത നേടിയത്.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2 എവേ മത്സരങ്ങളിൽ റൊണാൾഡോ കളിക്കില്ലെന്ന് താരത്തിന്റെ കരാറിൽ ഉള്ളതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അങ്ങനെയാണാണെകിൽ താരം ഇന്ത്യയിലെത്തില്ല. ഗോവക്ക് പുറമെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
Next Story
Adjust Story Font
16

