Quantcast

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയെ സമനിലയിൽ തളച്ച് ന്യൂകാസിൽ; 1-1

പരിക്കേറ്റ റോഡ്രിയില്ലാതെയാണ് സിറ്റി ഇറങ്ങിയത്.

MediaOne Logo

Sports Desk

  • Updated:

    2024-09-28 15:01:10.0

Published:

28 Sept 2024 8:27 PM IST

Newcastle draw with City in the English Premier League; 1-1
X

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി ന്യൂകാസിൽ യുണൈറ്റഡ്. ഒരുഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി ന്യൂകാസിൽ തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ സമനില വഴങ്ങിയത്. 35ാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളിലൂടെയാണ് പെപ് ഗ്വാർഡിയോളുടെ സംഘം മുന്നിലെത്തിയത്. 58ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആന്റണി ഗോർഡൻ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. സമനിലയിൽ പിരിഞ്ഞെങ്കിലും സിറ്റി പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം നിലനിർത്തി.

കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളോടെയാണ് പെപ് ഗ്വാർഡിയോള ടീമിനെ ഇറക്കിയത്. സാവീഞ്ഞ്യോക്ക് പകരം ജാക് ഗ്രീലിഷ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. പരിക്കേറ്റ റോഡ്രിക്ക് പകരം മത്തേയൂസ് കൊവാസിചും ഇടംപിടിച്ചു. 35ാം മിനിറ്റിൽ ഇടതുവിങിലൂടെ മുന്നേറി ജാക് ഗ്രീലിഷ് നൽകി ക്രോസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറിയ ഡിഫൻഡർ ഗ്വാർഡിയോൾ വലംകാൽ ഷോട്ട് വലയിൽകയറി. രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കി ആതിഥേയർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു.58ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ആന്റണി ഗോർഡനെ സിറ്റി ഗോൾകീപ്പർ എഡേർസൺ ഫൗൾചെയ്തു. പെനാൽറ്റി കിക്കെടുത്ത ഗോർഡൻ പന്ത് കൃത്യമായി വലയിലാക്കി. അവസാന മിനിറ്റുകളിൽ വിജയഗോളിനായി സിറ്റി ശ്രമം നടത്തിയെങ്കിലും ഗോൾ അകന്നുനിന്നു. ആറുതവണയാണ് സിറ്റി താരങ്ങൾ ലക്ഷ്യത്തിലേക്ക് പന്തടിച്ചത്.

TAGS :

Next Story