ജിയോസ്റ്റാറിന്റെ ഓഫറും നിരസിച്ചു; 2026 ഫിഫ ലോകകപ്പ് ഇന്ത്യയിൽ കാണാനാകില്ലേ? ഇനിയെന്ത് ?

ന്യൂ ഡൽഹി: 2026 ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കാനായി ജിയോസ്റ്റാർ നൽകിയ ഓഫർ ഫിഫ നിരസിച്ചു. റിലയൻസ്-ഡിസ്‌നി (ജിയോസ്റ്റാർ) നൽകിയ 20 ദശലക്ഷം ഡോളറിന്റെ, ഏകദേശം 165 കോടിയുടെ ഓഫറാണ് ഫിഫ നിരസിച്ചത്. ഫിഫ പ്രതീക്ഷിച്ച തുക ലഭിക്കാത്തതാണ് പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ 2026 ഫിഫ ലോകകപ്പിന്റെ സംപ്രേഷണാവകാശം ആർക്കും ലഭിച്ചിട്ടില്ല.
2026 ഫിഫ ലോകകപ്പ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇതുവരെ എവിടെ എങ്ങനെ മത്സരങ്ങൾ കാണും എന്ന ആശങ്കയിലാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ. ഇതുവരെ ഒരു ടെലിവിഷൻ ഭീമന്മാരും ഇന്ത്യയിലെ സംപ്രേഷണാവകാശം എറ്റെടുത്തിട്ടില്ല റിപ്പോർട്ടുകൾ പ്രകാരം ജിയസ്റ്ററാണ് മുൻപന്തിയിലുള്ളതെങ്കിലും അവരുടെ പ്രഥമ ഓഫർ ഫിഫ നിരസിച്ചു. ഏകദേശ 950 കോടിയാണ് ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ലക്ഷ്യമിട്ടത്. എന്നാൽ അത് ലഭിക്കില്ല എന്നുറപ്പായതോടെ അവർ തുക കുറക്കുകയും ചെയ്തിരുന്നു. എന്നാൽ ജിയോസ്റ്റാർ സമർപ്പിച്ച 165 കോടിയുടെ ഓഫർ ഫിഫയുടെ പ്രതീക്ഷക്കൊത്തതായില്ല.
ബ്രോകാസ്റ്റിങ് കമ്പനികൾ മുൻപിലേക്ക് വാരാത്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ലോകകപ്പ് അമേരിക്കയിൽ നടക്കുന്നതിനാൽ മത്സരങ്ങളെല്ലാം ഇന്ത്യയിൽ അർധ രാത്രി മുതലാണ് തുടങ്ങുക. രാത്രി 12:30 മുതൽ രാവിലെ 7:30 വരെയാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക. അതിനാൽ എല്ലാ മത്സരങ്ങളും എല്ലാവരും കാണാൻ സാധ്യതയില്ല. ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും ഉറങ്ങുന്ന സമയമാണത്. അതുകൊണ്ട് തന്നെ ആ സമയത്ത് ലഭിക്കുന്ന പരസ്യ വരുമാനം കുറവായിരിക്കും. പരസ്യങ്ങൾ നൽകാൻ സ്പോൺസർമാരെ ലഭിക്കാൻ സാധ്യത കുറവായിരിക്കും. മൂന്നാമാതായി പറയുന്നത് ഇന്ത്യയിൽ ക്രിക്കറ്റിനോളം ജനപ്രീതിയും പ്രാധാന്യവും ഫുട്ബാളിന് ലഭിക്കുന്നില്ല എന്ന കാരണമാണ്. കേരളം പോലുള്ള ചില സംസ്ഥാനങ്ങളിൽ ഫുട്ബാളിന് ആരാധകരുണ്ടെങ്കിലും ഇന്ത്യയിൽ ക്രിക്കറ്റിനാണ് ജനപ്രീതി. എന്തായാലും രാജ്യത്തെ ലക്ഷകണക്കിന് ഫുട്ബാൾ ആരാധകർ ഇപ്പോഴും നിരാശയിലാണ്. അവസാന നിമിഷം ആരെങ്കിലും മുന്നോട്ട് വന്ന് സംപ്രേഷണാവകാശം ഏറ്റെടുക്കുമെന്ന പ്രത്യാശയിലാണ്.
നിലവിലെ സാഹചര്യത്തിലെ സാധ്യങ്ങൾ:
റിലയൻസ്-ഡിസ്‌നി (ജിയോസ്റ്റാർ) : ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നു അവസാന നിമിഷം ഫിഫയുടെ കരാറിൽ എത്തിയേക്കാം.
പ്രസാർ ഭാരതി (ദൂരദർശൻ) : പ്രധാന മത്സരങ്ങൾ മാത്രം ദൂരദർശൻ സംപ്രേഷണം ചെയ്തേക്കാം
സോണി സ്പോർട്സ് / സീ എന്റർടൈൻമെന്റ് : ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വൻ തുക കാരണം പിറകോട്ട് നിൽക്കുന്നു.
ഫിഫ പ്ലസ് : മറ്റ് വഴികൾ ഒന്നും നടന്നില്ലെങ്കിൽ ഫിഫയുടെ സ്വന്തം ആപ്പ് വഴി മത്സരങ്ങൾ കാണാൻ സാധിച്ചേക്കാം
യൂട്യൂബ് : ഫിഫക്ക് യൂട്യൂബുമായി സ്ട്രീമിങ് പാർട്ണർഷിപ് നിലവിലുള്ളതിനാൽ ചില മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തേക്കാം
Adjust Story Font
16

