'ക്രിസ്റ്റ്യാനോ തന്നെ മികച്ചവന്‍, മെസി ബാളൻ ഡോർ അ‍‍ര്‍ഹിക്കുന്നില്ല...': ടോണി ക്രൂസ്

'കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് റൊണാൾഡോയും മെസ്സിയും എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ എന്തുകൊണ്ടും മെസ്സിയേക്കാൾ മുന്നിലാണ് ക്രിസ്റ്റ്യാനോ...'

MediaOne Logo

Web Desk

  • Updated:

    2021-11-30 16:04:08.0

Published:

30 Nov 2021 4:04 PM GMT

ക്രിസ്റ്റ്യാനോ തന്നെ മികച്ചവന്‍, മെസി ബാളൻ ഡോർ അ‍‍ര്‍ഹിക്കുന്നില്ല...: ടോണി ക്രൂസ്
X

അ‍‍ര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം ലയോണൽ മെസ്സി ബാളൻ ഡോറിന് അർഹനല്ലെന്ന് റയല്‍ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്. 'മെസ്സിയുമായി താരതമ്യപ്പെടുത്തിയാല്‍ ക്രിസ്റ്റ്യാനോ ഇത്തവണ ബഹുദൂരം മുന്നിലാണ്, ഒരിക്കലും മെസ്സി ഈ ബാളൻ ഡോര്‍ അര്‍ഹിക്കുന്നില്ല.'

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് റൊണാൾഡോയും മെസ്സിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ എന്തുകൊണ്ടും മെസ്സിയേക്കാള്‍ മുന്നിലാണ് ക്രിസ്റ്റ്യാനോ... ഈ ബാളൻ ഡോര്‍ മെസ്സി അര്‍ഹിക്കുന്നില്ല. എന്തുകൊണ്ട് ക്രിസ്റ്റ്യാനോയെയും മെസ്സിയെയും മാറ്റിനിര്‍ത്തി മറ്റൊരു താരത്തിന് അവാ‍ര്‍ഡ് കൊടുത്തുകൂട, ടോണി ക്രൂസ് ചോദിച്ചു. ഇത്തവണത്തെ ബാളൻ ഡോര്‍ പുരസ്‌കാരത്തിന് ഏറ്റവും അർഹന്‍ റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെൻസേമ ആണെന്നും ക്രൂസ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളതുകൊണ്ട് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ ഇപ്പോഴും നിൽക്കുന്നതെന്നും വ്യക്തിഗത പ്രകടനം നോക്കുമ്പോൾ കളിക്കളത്തില്‍ മെസ്സിയെക്കാൾ മികച്ച താരം റൊണാൾഡോ തന്നെയാണ്. ശരിയാണ്, ലോകഫുട്ബോൾ കണ്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഒരാള്‍ തന്നെയാണ് മെസ്സി. എന്നാൽ ഈ വർഷത്തെ മികച്ച താരം മെസ്സിയല്ല. ടോണി ക്രൂസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മെസ്സി തന്‍റെ ഏഴാമത്തെ ബാളൻ ഡോര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ ടോപ് സ്‌കോററാവുകയും ചെയ്തതാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോക്കാണ് മൂന്നാം സ്ഥാനം.

ഓരോ വർഷത്തെയും മികച്ച ഫുട്ബോളർക്ക് ഫ്രഞ്ച് മാഗസിൻ 'ഫ്രാൻസ് ഫുട്ബോൾ' നൽകുന്ന പുരസ്‌കാരം 2009, 2010, 2011, 2012, 2015, 2019 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മെസിയുടെ കൈകളിലെത്തുന്നത്. കോവിഡ് മഹാമാരി കാരണം 2020-ൽ പുരസ്‌കാരം ആർക്കും നൽകിയിരുന്നില്ല. 2020-ലെ ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്‌കാരം നേടുകയും 2020-21 സീസണിൽ 29 ബുണ്ടസ് ലിഗ മത്സരങ്ങളിൽ നിന്നായി 41 ഗോൾ നേടുകയും ചെയ്ത ലെവൻഡവ്സ്‌കിക്ക് ഇത്തവണ ബാളൻ ഡോർ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും 29 വർഷത്തിനു ശേഷം അർജന്റീനയ്ക്ക് കോപ കിരീടം നേടിക്കൊടുക്കുകയും ടൂർണമെന്റിലെ താരമാവുകയും ചെയ്ത മെസി പുരസ്‌കാരം നിലനിർത്തുകയായിരുന്നു.

TAGS :

Next Story