Quantcast

ലയണൽ മെസ്സിയെ തള്ളിയിട്ട് ആരാധകൻ; ഇന്റർ മയാമിക്കായി സൗഹൃദ മത്സരം കളിക്കവേയാണ് സംഭവം

MediaOne Logo

Sports Desk

  • Updated:

    2026-02-28 12:50:43.0

Published:

28 Feb 2026 6:16 PM IST

ലയണൽ മെസ്സിയെ തള്ളിയിട്ട് ആരാധകൻ; ഇന്റർ മയാമിക്കായി സൗഹൃദ മത്സരം കളിക്കവേയാണ് സംഭവം
X

ബയാമോൻ: സൂപ്പർ താരം ലയണൽ മെസ്സിയെ നിലത്തേക്ക് വലിച്ചിട്ട് ആരധകൻ. പ്വർട്ടോ റിക്കോയിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. എക്വഡോറിൻ ക്ലബായ ഇന്റെപെന്റിയന്റെ ഡെൽ വാല്ലെയുമായി ബയാമോനിൽ നടന്ന മത്സരത്തിന്റെ അവസാനത്തിലാണ് സൂപ്പർ താരത്തെ ആരാധകൻ തെളിയിട്ടത്.

ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരധകൻ മെസ്സിയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആരാധകനെ വലിച്ചിടുകായായിരുന്നു. പക്ഷെ അപ്പോഴേക്കും ആരധകൻ മെസ്സിയുടെ മേൽ പിടിയുറപ്പിച്ചിരുന്നു. അതോടെ മെസ്സിയും അവർക്കൊപ്പം നിലത്തേക്ക് വീഴുകയായിരുന്നു.

സംഭവശേഷം അർജന്റീന ക്യാപ്റ്റന് നിലത്ത് നിന്ന് എഴുനേൽക്കുകയും പിച്ചിന്റെ മറ്റൊരു ഭാഗത്തെ നടന്നു നീങ്ങുകയുമാണ് ചെയ്തത്. സൂപ്പർ താരത്തിന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല എന്നത് ഇതിലൂടെ വ്യക്തമായി.

ഹുവാൻ റമോൺ ലൗബ്രിയേൽ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിന്റെ 88ാം മിനിറ്റിൽ നിരവധി ആരാധകരാണ് പിച്ചിലേക്ക് ഓടിയെത്തിയത്. സംഘാടകരുടെ വലിയ തോതിലുലുള്ള സുരക്ഷാവീഴ്ചയാണ് അവിടെ ദൃശ്യമായി കണ്ടത്.

എംഎൽഎസ് സീസൺ തുടങ്ങി ആദ്യ മത്സരത്തിന് ശേഷമാണ് ഇന്റർ മയാമി സൗഹൃദ മത്സരത്തിനായി പ്വർട്ടോ റിക്കോയിലേക്ക് പറന്നത്. സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ എൽഎ എഫ്‌സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്റർ മയാമി തോൽവി വഴങ്ങിയത്. മത്സരത്തിൽ മെസ്സിയുടെ ഡി പോളും ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ ലൂയിസ് സുവാരസ് പകരക്കാരനായാണ് ഇറങ്ങിയത്.

ലയണൽ മെസ്സിക്കും ഇന്റർ മയാമിക്കും അടുത്ത മത്സരം ഒർലാണ്ടോ സിറ്റിക്കെതിരെയാണ്. മാർച്ച് 2 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് മത്സരം.

TAGS :

Next Story