യുനൈറ്റഡിനെ പൂട്ടി സണ്ടർലൻഡ്; സമനിലയോടെ ലീഗിൽ മൂന്നാം സ്ഥാനം സേഫാക്കി ചെകുത്താന്മാർ
ബേൺമൗത്തിനും ബ്രൈറ്റനും ജയം

സണ്ടർലൻഡ്: പ്രീമിയർ ലീഗിൽ സണ്ടർലൻഡിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സമനിലയാണെങ്കിലും ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ യുനൈറ്റഡിനായി. രണ്ടാം പകുതിയിൽ ഗെർട്രൂയ്ഡയുടെ ഷോട്ട് പോസ്റ്റിൽ തട്ടി സണ്ടർലൻഡിനെ ഗോളിനരികെ കൊണ്ടുവന്നു. യുണൈറ്റഡ് താരങ്ങൾക്കും പല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല. മത്സരത്തിൽ 52% പന്ത് കൈവശം വെക്കുകയും യുനൈറ്റഡ് പോസ്റ്റിലേക്ക് 13 തവണ ഷോട്ട് എടുക്കുകയും ചെയ്തു ആതിഥേയരായ സണ്ടർലൻഡ്. നിലവിൽ 65 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുനൈറ്റഡ്, 48 പോയിന്റുമായി സണ്ടർലൻഡ് 12ാം സ്ഥാനത്തുമാണ്. അടുത്ത മത്സരത്തിൽ യുനൈറ്റഡ്, നോട്ടിങ്‌ഹാമിനെയും സണ്ടർലൻഡ്, എവർട്ടനെയും നേരിടും.
ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ബേൺമൗത്തിനും ബ്രൈറ്റനും ജയം. ബേൺമൗത്ത് ഏകപക്ഷീയമായ ഒരു ഗോളിന് ഫുൾഹാമിനെയാണ് കീഴ്പെടുത്തി. റയാൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. അതെ സമയം തരാംതാഴ്ത്തപ്പെട്ട വോൾവ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൻ തകർത്തത്. ജാക്ക് ഹിൻഷെൽവുഡ്, ലൂയിസ് ഡങ്ക, യാക്കൂബ് മിന്റെ എന്നിവരാണ് ബ്രൈറ്റനായി ഗോൾ നേടിയത്.
Adjust Story Font
16

