Quantcast

മെസ്സി പിഎസ്ജിയിൽ തുടരും; കരാർ നീട്ടി

ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി നേരത്തേ സൂചന നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-21 19:48:11.0

Published:

21 Dec 2022 7:37 PM GMT

മെസ്സി പിഎസ്ജിയിൽ തുടരും; കരാർ നീട്ടി
X

പിഎസ്ജിയിൽ തുടരാൻ ലയണൽ മെസ്സി. ക്ലബ്ബുമായുള്ള കരാർ 2024 വരെ നീട്ടി.

ലോകകപ്പ് ഇടവേളക്ക് ശേഷം മെസ്സിയുമായി കരാർ ചർച്ചകളിലേക്ക് കടക്കുമെന്ന് പിഎസ്ജി സൂചന നൽകിയിരുന്നു. മെസ്സിയും കിലിയൻ എംബാപ്പെയും ക്ലബ്ബിനൊപ്പം വേണമെന്നായിരുന്നു പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി നേരത്തേ അറിയിച്ചിരുന്നത്.

2021 ആഗസ്റ്റ് 10ന് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ മെസ്സി ഇത്തവണ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.


TAGS :

Next Story