Quantcast

മെസ്സിയില്ലെങ്കിലെന്താ, എട്ടിൽ എട്ടും ജയിച്ചില്ലേ! പി.എസ്.ജിക്ക് വീണ്ടും ജയം

പി.എസ്.ജിയുടെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായാണ്.

MediaOne Logo

Web Desk

  • Published:

    26 Sep 2021 3:12 AM GMT

മെസ്സിയില്ലെങ്കിലെന്താ, എട്ടിൽ എട്ടും ജയിച്ചില്ലേ! പി.എസ്.ജിക്ക് വീണ്ടും ജയം
X

ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായ എട്ടാം വിജയവുമായി പി.എസ്.ജിയുടെ കുതിപ്പ്. മോണ്ട്പെല്ലിയർ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് പി.എസ്.ജി ജൈത്രയാത്ര തുടരുന്നത്. ലീഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള മോണ്ട്പെല്ലിയർ എഫ്.സിയുമായുള്ള മത്സരം പി.എസ്.ജിയെ സംബന്ധിച്ച് അനായാസമായിരുന്നു. കളിയുടെ 14 ആം മിനുട്ടില്‍ തന്നെ പി.
എസ്.ജി ആദ്യ ലീഡെടുത്തു. ഡി മരിയയുടെ പാസിൽ നിന്ന് ഇദ്രിസ് ഗുയ ആണ് മോണ്ട്പെല്ലിയുടെ വലകുലുക്കിയത്.

രണ്ടാം പകുതിയുടെ 89ആം മിനുട്ടിൽ ഡ്രാക്സ്ലർ രണ്ടാം ഗോളും നേടി പി.എസ്.ജിയുടെ പട്ടിക പൂര്‍ത്തിയാക്കി. പോയിന്‍റ് ടേബിളില്‍ ഒന്നാമതുള്ള പി.എസ്.ജിക്ക് ഈ വിജയത്തോടെ 24 പോയിന്‍റായി. കളിച്ച എല്ലാ ലീഗ് മത്സരങ്ങളിലും ജയത്തോടെയാണ് പി.എസ്.ജി തിരിച്ചുകയറിയത്. പി.എസ്.ജിയുടെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായാണ്. പരിക്കിന്‍റെ പിടിയിലുള്ള സൂപ്പര്‍ താരം മെസി സിറ്റിക്കെതിരെയും ഇറങ്ങാനുള്ള സാധ്യത കുറവാണ്. പി.എസ്.ജിക്കായി ഈ സീസണില്‍ അരങ്ങേറിയ മെസി മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഇറങ്ങിയത്. പി.എസ്.ജി ജഴ്സിയില്‍ ഗോള്‍ നേടാനും താരത്തിനായില്ല.

പി.എസ്.ജിയില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിന് പിന്നാലെയാണ് മെസി പരിക്കിന്‍റെ പിടിയില്‍പ്പെടുന്നത്. ഇടത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് മെസിക്ക് മൂന്നാഴ്ചയോളമാണ് വിശ്രമം പറഞ്ഞിരിക്കുന്നത്. ലയോണിന് എതിരായ കളിയില്‍ തന്നെ പിന്‍വലിക്കാനുള്ള പൊച്ചെറ്റിനോയുടെ തീരുമാനത്തില്‍ അതൃപ്തനായാണ് മെസിയെ കാണാനായത്. എന്നാല്‍ മെസിയുടെ ഇടത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് പിന്‍വലിച്ചത് എന്ന് പൊച്ചെറ്റിനോ അന്നേ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story