Quantcast

അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

2020-ലാണ് താരം അത്റ്റലിക്കോ മാ‍ഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-29 09:13:16.0

Published:

28 April 2023 4:11 PM GMT

അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
X

അർജന്റീനിയൻ താരത്തിന്റെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. കൗമാര താരം ഗർനാച്ചോയുടെ കരാറാണ് യുണൈറ്റഡ് പുതുക്കിയിരിക്കുന്നത്. 2028- ജൂൺ വരെ നിലനിൽക്കുന്ന കരാറാണ് താരം യുണൈറ്റഡുമായി ഒപ്പുവെച്ചിരിക്കുന്നത്.

"ഇതൊരു അവിശ്വസനീയമായ ക്ലബ്ബാണ്! ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടു. എനിക്ക് വളരെ അഭിമാനവും വികാരവും തോന്നുന്നു," ഗർനാച്ചോ കരാർ ഒപ്പുവെച്ചുക്കൊണ്ട് പറഞ്ഞു.

കഴിഞ വർഷമാണ് ​ഗർനോചോയെ യുണൈറ്റഡ് സീനിയർ ടീമിൽ ഉൾപ്പെടുത്തുന്നത്. 2020-ലാണ് താരം അത്റ്റലിക്കോ മാ‍ഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്. യുണൈറ്റ‍ഡ് ഭാവിയിലെ വലിയ പ്രതീക്ഷയായാണ് താരത്തെ കാണുന്നത്. 2021-ൽ മാതാവിന്റെ രാജ്യമായ സ്പെയിനിനായി അണ്ടർ-18 മത്സരങ്ങൾ കളിച്ച താരം പിന്നീട് 2022-ൽ അർജന്റീനയുടെ അണ്ടർ-20 ടീമിനായാണ് കളിച്ചു. അർജന്റീനയുടെ സീനിയർ ടീമിനായി വിളി വന്നെങ്കിലും ഇത് വരെ കളിക്കാൻ കഴിഞ്ഞിട്ടില്ല.

TAGS :

Next Story