Quantcast

ഹര്‍ദികിന് വീണ്ടും 'പണി'; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ

ഐ.പി.എൽ 2025 സീസണിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ആദ്യത്തെ നടപടിയാണിത്

MediaOne Logo

Web Desk

  • Published:

    30 March 2025 2:15 PM IST

ഹര്‍ദികിന് വീണ്ടും പണി; കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം പിഴ
X

മുംബൈ നായകൻ ഹർദിക് പാണ്ഡ്യക്ക് പിഴ. ഗുജറാത്തിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിനാണ് താരത്തിന് പിഴ ചുമത്തിയത്. 12 ലക്ഷം രൂപ ഹര്‍ദിക് പിഴയൊടുക്കണം. ഐ.പി.എൽ 2025 സീസണിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ആദ്യത്തെ നടപടിയാണിത്. 2024 സീസണിൽ തുടർച്ചയായ മത്സരങ്ങളിൽ ഈ പിഴവ് ആവർത്തിച്ചതിനെ തുടർന്ന് ഈ സീസണിലെ ആദ്യ മത്സരത്തിൽ ഹർദികിന് വിലക്ക് ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഗുജറാത്തിനോട് മുംബൈ 36 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും ബാറ്റിങ്ങില്‍ മുംബൈ നായകന് അധികം സംഭാവനകള്‍ നല്‍കാനായില്ല. 17 പന്തില്‍ 11 റണ്‍സുമായി മടങ്ങാനായിരുന്നു വിധി.

TAGS :

Next Story