Quantcast

ഇന്ത്യ - സിംബാബ്‌വേ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു ആദ്യ ഇലവനിൽ കളിച്ചേക്കും

കെ.എൽ.രാഹുലിന്റെ നേതൃത്വത്തിൽ വിജയത്തുടക്കമാണ് ഇന്ത്യയുടെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    18 Aug 2022 1:56 AM GMT

ഇന്ത്യ - സിംബാബ്‌വേ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു ആദ്യ ഇലവനിൽ കളിച്ചേക്കും
X

ഹരാരെ: ഇന്ത്യ-സിംബാബ്‌വേ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. കെ.എൽ.രാഹുലിന്റെ നേതൃത്വത്തിൽ വിജയത്തുടക്കമാണ് ഇന്ത്യയുടെ ലക്ഷ്യം. മലയാളി താരം സഞ്ജു വി സാംസൺ ആദ്യ ഇലവനിൽ ഇടം നേടാനാണ് സാധ്യത.

ആറ് വർഷത്തിന് ശേഷം സിംബാബ്‌വേയിൽ ഏകദിന പരമ്പര കളിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാകുക . രോഹിതിന്റെ അഭാവത്തിൽ കെ.എൽ രാഹുൽ വീണ്ടും നായകനാകുന്നു. പരിക്കുമൂലം ഐപിഎല്ലിന് ശേഷമുള്ള മത്സരങ്ങൾ രാഹുലിന് നഷ്ടമായിരുന്നു. ഏഷ്യാകപ്പിന് മുൻപ് ശക്തമായ തിരിച്ചുവരവാണ് രാഹുൽ ലക്ഷ്യമിടുന്നത്. ശിഖർ ധവാനാണ് ഉപനായകൻ. ദ്രാവിഡിന് പകരം താൽകാലിക പരിശീലകനായി വി.വി.എസ് ലക്ഷ്മണും എത്തി. മലയാളി താരം സഞ്ജു വി സാംസണും ടീമിലുണ്ട്.

വിക്കറ്റ് കീപ്പറായി തന്നെ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത. രാഹുലിനൊപ്പം ശിഖർ ധവാൻ ഓപ്പൺ ചെയ്യുമ്പോൾ ഇടങ്കൈയൻ ബാറ്ററായ ഇഷാൻ കിഷൻ പുറത്തിരിക്കും. മറുവശത്ത് ബംഗ്ലാദേശിനെതിരായ പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് സിംബാബ്‌വേ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.45ന് ആണ് മത്സരം തുടങ്ങുക.



TAGS :

Next Story