Quantcast

700 ഗോളുകളുടെ തിളക്കത്തില്‍ റൊണാള്‍ഡോ

ഗാലറി മുഴുവൻ മുഴങ്ങിയ റൊണാൾഡോ മന്ത്രങ്ങളെ ഇത്തവണ നിരാശനാക്കിയില്ല

MediaOne Logo

Web Desk

  • Updated:

    2022-10-10 05:07:07.0

Published:

10 Oct 2022 1:13 AM GMT

700 ഗോളുകളുടെ തിളക്കത്തില്‍ റൊണാള്‍ഡോ
X

ക്ലബ് കരിയറിൽ എഴുന്നൂറ് ഗോൾ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. എവേർട്ടണെതിരായ മത്സരത്തിലാണ് റൊണാൾഡോ പുതുചരിത്രമെഴുതിയത്. ഗാലറി മുഴുവൻ മുഴങ്ങിയ റൊണാൾഡോ മന്ത്രങ്ങളെ ഇത്തവണ നിരാശനാക്കിയില്ല, ആദ്യ ഇലവനിൽ സബ്ബായി എത്തിയ റൊണാൾഡോ ചരിത്രം രചിച്ചു.

നാൽപ്പത്തിനാലാം മിനുട്ടിൽ ഗോളിയെ കബളിപ്പിച്ച് വലയിലകപ്പെട്ടത് ചരിത്രത്തിലെ കാൽപന്താണ്. കസമിമറോയുടെ പാസിൽ തന്‍റെ ഇടം കാലിൽ രചിച്ച റൊണാൾഡോയുടെ എഴുന്നൂറാം ഗോൾ. ക്ലബ് ഫുട്ബോളിലെ 700 ഗോളുകളിൽ 450 എണ്ണവും റയൽ മാഡ്രിഡിന് വേണ്ടി,മാഞ്ചസ്റ്ററിനായ 144 ഗോളുകൾ, യുവന്‍റസിനായി 101ഉം സ്പോർടിങ്ങിനായി അഞ്ചും ഗോളുകൾ എന്നിവയാണ് റൊണാൾഡൊയുടെ ഗോളുകൾ.

TAGS :

Next Story