Quantcast

വാംഖഡെയിൽ 'സ്കൈ ഷോ ' ബാംഗ്ലൂരിനെ തകർത്ത് മുംബൈ

നിർണായക മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി

MediaOne Logo

Web Desk

  • Updated:

    2023-05-09 19:01:38.0

Published:

9 May 2023 5:54 PM GMT

Sky Show in Wankhede, Mumbai destroys Bangalore
X

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ബാംഗ്ലൂർ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു.ആറു വിക്കറ്റിനാണ് മുംബൈയുടെ ജയം. ഇതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി. 35 പന്തിൽ 83 റൺസെടുത്ത സൂര്യ കുമാർ യാദവാണ് മുംബൈയുടെ വിജയശില്‍പി. 52റൺസെടുത്ത നെഹൽ വധേരയുടേയും 21പന്തിൽ 42:റൺസെടുത്ത ഇഷാൻ കിഷന്റയും പ്രകടനം മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഗ്ലെൻ മാക്സ്വേല്ലിന്റെയും, ഫാഫ് ഡ്യൂപ്ലിസിസിന്റെയും മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. മാക്സ്വെൽ 33 പന്തിൽ 68ഉം, ഡുപ്ലെസി 41 പന്തിൽ 65റൺസുമെടത്തു. മുംബൈക്കായി ജെസൺ ബെഹേന്ദ്രോഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും ഗ്ലെൻ മാക്‌സ്വെൽ , ഫാഫ് ഡു പ്ലെസിസ് എന്നിവരുടെ ഇന്നിംഗ്‌സ് ആർസിബിയെ 199 റൺസ് എന്ന മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ കോഹ്ലിയെ ബെഹ്രൻഡോർഫ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ അനുജും പുറത്തായി. കാമറൂൺ ഗ്രീനിന് ക്യാച്ച്. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ആർസിബി. പിന്നീട് ഫാഫ്- മാക്‌സി സഖ്യം തകർച്ചയിൽ നിന്ന് കരകയറ്റുകയായിരുന്നു.

ഇരുവരും മൂന്നാം വിക്കറ്റിൽ 120 റൺസ് കൂട്ടിചേർത്തു. 13-ാം ഓവറിൽ മാക്‌സ്വെല്ലിനെ ബെഹ്രൻഡോർഫ് പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. അടുത്തടുത്ത ഓവറുകളിൽ മഹിപാൽ ലോംറോർ (1), ഫാഫ് എന്നിവരും മടങ്ങി. പിന്നീട് ക്രീസിലെത്തിയ കാർത്തികാണ് സ്‌കോർ 199 ലെത്തിച്ചത്. കേദാർ ജാദവ് (12), വാനിന്ദു ഹസരങ്ക (12) എന്നിവർ പുറത്താവാതെ നിന്നു. കാമറൂൺ ഗ്രീൻ, ക്രിസ് ജോർദാൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS :

Next Story