Quantcast

ഡെഡ്‍ലൈന്‍ ഡേ സൈന്‍; അമ്രബാത്തിനെ റാഞ്ചി യുണൈറ്റഡ്; 90 കോടിയുടെ കരാര്‍

ഇറ്റാലിയന്‍ ക്ലബായ ഫിയൊറെന്‍റീന എഫ്.സിയില്‍ നിന്നാണ് ലോണില്‍ അമ്രബാത്തിനെ യുണൈറ്റഡ് ടീമിലെത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 Sep 2023 2:39 PM GMT

Sofyan Amrabat, Manchester United ,sign, midfielder ,Fiorentina,epl,morocco
X

സുഫ്‍യാന്‍ അമ്രബാത്

മൊറോക്കയുടെ ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡര്‍ സുഫ്‍യാന്‍ അമ്രബാത്തിനെ ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിനം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇറ്റാലിയന്‍ ക്ലബായ ഫിയൊറെന്‍റീന എഫ്.സിയില്‍ നിന്നാണ് അമ്രബാത്തിനെ യുണൈറ്റഡ് ടീമിലെത്തിക്കുന്നത്. 90 കോടിയുടെ ലോണിലാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്. സീസണിന്‍റെ അവസാനം 180 കോടി നൽകിയാൽ യുണൈറ്റഡിന് അമ്രബാത്തിനെ സൈൻ ചെയ്യാം.

കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കായി മധ്യനിരയിൽ മികച്ച പ്രകടനമാണ് അമ്രബാത്ത് കാഴ്ചവെച്ചത്. മൊറോക്കൻ ദേശീയ ജേഴ്സിയിൽ താരം 49 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്സിന്‍റെ അണ്ടര്‍ 15 താരമായാണ് അമ്രബാത്ത് രാജ്യാന്തര കരിയര്‍ തുടങ്ങുന്നത്.

ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നമാകുന്നതുകൊണ്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലോണിൽ താരത്തെ സ്വന്തമാക്കാൻ തീരുമാനിച്ചത്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ അമ്രബാത്തിനായി യുണൈറ്റഡ് രംഗത്തുണ്ടായിരുന്നു. 26കാരനായ അമ്രബാത്ത് 2020 മുതൽ ഫിയൊറെന്‍റീനക്ക് ഒപ്പമുണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും താരം ഇറ്റലിയിൽ കളിച്ചിട്ടുണ്ട്.

TAGS :

Next Story