400 ഗ്രാന്റ്സ്ലാം ജയങ്ങൾ; നേട്ടം കൈവരിക്കുന്ന ആദ്യ താരമായി നൊവാക്ക് ജോക്കോവിച്ച്

മെൽബൺ: കരിയറിൽ 400 ടെന്നീസ് ഗ്രാന്റ്സ്ലാം ജയങ്ങൾ കൈവരിക്കുന്ന ആദ്യ താരമായി നൊവാക്ക് ജോക്കോവിച്ച്. ആസ്ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ ഡച്ച് താരം വാൻ ഡി സാൻഡ്ശ്ലപ്പിനെ തോൽപിച്ചതോടെയാണ് ജോക്കോവിച്ച് അപൂർവ നേട്ടത്തിന് ഉടമയായത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെർബിയൻ താരത്തിന്റെ ജയം. ഈ ജയത്തോടെ ആസ്ട്രേലിയൻ ഓപ്പണിൽ 102 മത്സരങ്ങൾ ജയിച്ചതിന്റെ റോജർ ഫെഡററുടെ റെക്കോർഡിനൊപ്പമെത്താൻ ജോക്കോവിച്ചിനായി.
പത്ത് തവണയാണ് ജോക്കോവിച്ച് ആസ്ട്രേലിയൻ ഓപ്പൺ ജയിച്ചിട്ടുള്ളത്. 25 ഗ്രാൻഡ്സ്ലാം ജയങ്ങൾ എന്ന സർവകാല റെക്കോർഡ് എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ വർഷവും ജോക്കോവിച്ച് ഇറങ്ങുന്നത്. ആദ്യ മൂന്ന് റൗണ്ടുകളിലും നേരിട്ടുള്ള സെറ്റുകൾക്കാണ് താരം ജയിച്ചത്. ആദ്യ റൗണ്ടിൽ സ്പാനിഷ് താരം പെഡ്രോ മാർട്ടിനസിനെതിരെ 6-3,6-2,6-2 എന്ന സ്കോറിനാണ് ജയിച്ചത്. രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരം ഫ്രാൻസിസ്‌കോ മാസ്ട്രയെല്ലിക്കെതിരെ 6-3,6-2,6-2 എന്ന സ്കോറിന് തന്നെയാണ് ജയിച്ചത്. അതുപോലെ മൂന്നാം റൗണ്ടിൽ ഡച്ച് താരം വാൻ ഡി സാൻഡ്ശ്ലപ്പിനെതിരെ ആദ്യ രണ്ട് സീറ്റുകൾ 6-3,6-4 എന്ന സ്‌കോറിൽ ആധിപത്യത്തോടെ ജയിച്ചെങ്കിലും മൂന്നാം സെറ്റ് ടൈ ബ്രെകരിലൂടെയാണ് (7-6) ജയിച്ചത്.
നാലാം റൗണ്ടിൽ ജോക്കോവിച്ചിനെ കാത്തിരിക്കുന്നത് ചെക്ക് റിപ്പബ്ലിക്ക് താരം ജാകുബ് മെൻസിക്കാണ്. ജനുവരി 26 തിങ്കളാഴ്ചയാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്.
Adjust Story Font
16

