Quantcast

'ഇതൊരു വിടവാങ്ങലാണ് ഒന്നിന്റെയും അവസാനമല്ല'; ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു

MediaOne Logo

Sports Desk

  • Published:

    1 Nov 2025 7:53 PM IST

ഇതൊരു വിടവാങ്ങലാണ് ഒന്നിന്റെയും അവസാനമല്ല; ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു
X

ബാംഗ്ലൂർ: പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 22 വർഷത്തെ കരിയറിനൊടുവിലാണ് ഇതിഹാസ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. പാരിസിലെ മാസ്റ്റേഴ്സ് 1000 ടൂർണ്ണമെന്റിലാണ് അവസാന മത്സരം കളിച്ചത്. 2017ൽ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ‍സ്‌ കിരീടവും 2024ൽ ആസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടവുമടക്കം രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് ബൊപ്പണ്ണ കരിയറിൽ നേടിയത്.

ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരം എന്ന റെക്കോർഡും ബൊപ്പണ്ണ സ്വന്തം പേരിലാക്കി. ഇതൊരു വിടവാങ്ങലാണ് ഒന്നിന്റെയും അവസാനമല്ല വികാരനിർഭരമായ വിടവാങ്ങൽ പോസ്റ്റിലൂടെ താരം അറിയിച്ചു. സ്വന്തം നാടായ കൂർഗിനെ ലോകമെമ്പാടുമുള്ള ടെന്നീസ് കോർട്ടുകളിലേക്ക് എത്തിക്കാൻ സാധിച്ചതിലുള്ള തൻറെ സന്തോഷവും താരം കുറിപ്പിൽ കൂട്ടിചേർത്തു. കൂർഗിൽ നിന്നാണ് ഞാൻ എന്റെ യാത്ര തുടങ്ങിയത്. മരങ്ങൾ മുറിച്ച് ഞാൻ എന്റെ സെർവുകൾക്ക് ശക്തി പകർന്നു. കാപ്പി തോട്ടങ്ങളുടെ ഇടയിലൂടെ ഓടി എന്റെ സ്റ്റാമിന വർധിപ്പിച്ചു. വിണ്ടുപൊട്ടിയ കോർട്ടുകളിൽ നിന്ന് ലോകോത്തര വേദികളിലേക്ക് എത്തിയ എന്റെ യാത്ര സ്വപ്നതുല്യമായിരുന്നു എന്നും ബോപ്പണ്ണ തൻ്റെ വിടവാങ്ങൽ കുറിപ്പിൽ കൂട്ടിചേർത്തു. 45 വയസ്സുള്ള താരം ലോക ഒന്നാം നമ്പർ ടെന്നീസ് റാങ്കിൽ എത്തുന്ന പ്രായം കൂടിയ താരം എന്ന റെക്കോർഡും സ്വന്തം പേരിലാക്കി.

TAGS :

Next Story