Quantcast

25 വർഷം മുൻപ് അതൊരു തമാശയായി കരുതി, ഇന്ന് യാഥാർത്ഥ്യമായപ്പോൾ അഭിമാനം; സാനിയ മിർസ

കിരീട നേട്ടത്തിനൊപ്പം ലോക ഒന്നാം നമ്പറിലേക്കുയർന്ന സുഹൃത്തിന് രസകരമായ അനുഭവ കുറിപ്പിലൂടെയാണ് സാനിയ ആശംസ നേർന്നത്.

MediaOne Logo

Web Desk

  • Published:

    10 Feb 2024 11:38 AM GMT

25 വർഷം മുൻപ് അതൊരു തമാശയായി കരുതി, ഇന്ന് യാഥാർത്ഥ്യമായപ്പോൾ അഭിമാനം; സാനിയ മിർസ
X

ഹൈദരാബാദ്: ടെന്നീസ് കോർട്ടിൽ ദീർഘകാലമായി സൗഹൃദമുള്ളവരാണ് സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും. ഇരുവരും ചേർന്ന് മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്കായി നിരവധി അഭിമാന നേട്ടങ്ങളും കൈവരിച്ചു. സാനിയ മിർസ നേരത്തെ ടെന്നീസിൽ നിന്ന് വിരമിച്ചെങ്കിലും ബൊപ്പണ്ണ 43ാം വയസിലും ഉജ്ജ്വല ഫോമിൽ തുടരുകയാണ്. കഴിഞ്ഞ മാസം ആസ്‌ത്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കി അപൂർവ്വ നേട്ടവും സ്വന്തം പേരിലാക്കി. ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായായി ഈ ബെംഗളൂരു സ്വദേശി ചരിത്രത്തിൽ ഇടം പിടിച്ചു.

കിരീട നേട്ടത്തിനൊപ്പം ലോക ഒന്നാം നമ്പറിലേക്കുയർന്ന സുഹൃത്തിന് രസകരമായ അനുഭവ കുറിപ്പിലൂടെയാണ് സാനിയ ആശംസ നേർന്നത്. ' 25 വർഷം മുമ്പ് ദേശീയ മത്സരത്തിൽ മിക്സഡ് ഡബിൾസ് കളിച്ച കുട്ടികളോട് നിങ്ങൾ രണ്ടുപേരും ഒരു ദിവസം ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുമെന്ന് ആരെങ്കിലും പറഞ്ഞാൽ, അതൊരു തമാശയായി കരുതി ചിരിച്ചുതള്ളുമായിരുന്നു. അഭിനന്ദനങ്ങൾ റോ.. നിങ്ങൾക്ക് അതിന് സാധിച്ചു' -സാനിയ ഇൻസ്റ്റഗ്രാമിൽ ബൊപ്പണ്ണക്കൊപ്പമുള്ള ഫോട്ടോപങ്കുവെച്ച് കുറിച്ചു. കാൽ നൂറ്റാണ്ടിനിടെ ഇരുവരുടേയും കരിയറിൽ സംഭവിച്ച നേട്ടങ്ങൾ ഓർമിപ്പിക്കുന്നതാണ് സാനിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഈ പോസ്റ്റ്.

ബൊപ്പണ്ണക്ക് മുൻപ് സാനിയയും ലോക ഒന്നാം നമ്പറിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ രോഹൻ ബൊപ്പണ്ണ-സാനിയ മിർസ സഖ്യം ആസ്‌ത്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ച് കോർട്ടിലെത്തിയ അവസാന മത്സരവും ഇതായിരുന്നു. എന്നാൽ അന്ന് കിരീടം നേടാൻ ഇരുവർക്കുമായില്ല. ഡബിൾസ് ലോക റാങ്കിങിൽ ഒന്നാമതെത്തുന്ന നാലാമത് ഇന്ത്യൻ താരമാണ് ബൊപ്പണ്ണ. നേരത്തെ മഹേഷ് ഭൂപതി, ലിയാൻഡർ പെയിസ്, സാനിയ മിർസ തലപ്പത്ത് എത്തിയിരുന്നു.

TAGS :

Next Story