Quantcast

21ാം നൂറ്റാണ്ട് ഈ ബാറ്ററുടേതാണ്; മുൻ പാക് നായകൻ വസീം അക്രം

'ഞാൻ അവന്റെ കഠിന പ്രയത്‌നം ഇഷ്ടപ്പെടുന്നു, അവന്റെ പ്രകടനത്തിൽ നമ്മൾ തൃപ്തരായാലും അവൻ ഒരിക്കലും തൃപ്തനല്ല, അതൊരു നല്ല നായകന്റെ ലക്ഷണമാണ്, അവൻ തീർച്ചയായും കളിയിൽ മികവ് പുലർത്തുമെന്നത് തീർച്ചയാണ്'

MediaOne Logo

Web Desk

  • Updated:

    2021-12-21 16:34:54.0

Published:

21 Dec 2021 4:08 PM GMT

21ാം നൂറ്റാണ്ട് ഈ ബാറ്ററുടേതാണ്; മുൻ പാക് നായകൻ വസീം അക്രം
X

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ബാറ്റ്‌സ്മാൻ പാകിസ്താൻ നായകൻ ബാബർ അസമാണെന്ന് ഇതിഹാസ ഫാസ്റ്റ് ബൗളറും പാകിസ്താൻ മുൻ നായകനുമായ വസീം അക്രം. പാക്കിസ്ഥാൻ ഇതുവരെ സൃഷ്ടിച്ച മികച്ച ബാറ്റർമാരുമായി ബാബർ അസമിനെ താരതമ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം.

'പാകിസ്താൻ ബാറ്റിംഗിനെ കുറിച്ചു പറയുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഏതാനും ചില മുഖങ്ങളുണ്ട്, സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, സലീം മാലിക്, ഇൻസമാം-ഉൽ-ഹഖ്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ്, തുടങ്ങിയ പേരുകൾക്കൊപ്പം ഇനി ബാബർ അസമിനെയും കൂട്ടിച്ചേർക്കാം', വസീം അക്രം അഭിപ്രായപ്പെട്ടു. പാകിസ്താൻ സൂപ്പർ ലീഗ് ഫ്രാഞ്ചൈസിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു വർഷം മുമ്പ് , 2017 ൽ കറാച്ചി കിംഗ്‌സിന്റെ മെന്ററായി ബാബറിനൊപ്പം പ്രവർത്തിച്ചതും അദ്ദേഹം അനുസ്മരിച്ചു. 2010 ൽ അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെ കാണുന്നു, ശരിയായ റാങ്കിങ്ങിലൂടെയാണ് അദ്ദേഹം വന്നത്.

'ഞാൻ അവന്റെ കഠിന പ്രയത്‌നം ഇഷ്ടപ്പെടുന്നു, അവന്റെ പ്രകടനത്തിൽ നമ്മൾ തൃപ്തരായാലും അവൻ ഒരിക്കലും തൃപ്തനല്ല, അതൊരു നല്ല നായകന്റെ ലക്ഷണമാണ്, അവൻ തീർച്ചയായും കളിയിൽ മികവ് പുലർത്തുമെന്നത് തീർച്ചയാണ്', ബാബർ അസമിനെ വാനോളം വാഴ്ത്തി വസീം അക്രം പറഞ്ഞു.

TAGS :

Next Story