Quantcast

'സഞ്ജു ഉള്ളപ്പോള്‍ എന്തിന് അയ്യര്‍?'; തുറന്നടിച്ച് വെങ്കടേഷ് പ്രസാദ്

വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ അയ്യര്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    31 July 2022 10:24 AM GMT

സഞ്ജു ഉള്ളപ്പോള്‍ എന്തിന് അയ്യര്‍?; തുറന്നടിച്ച് വെങ്കടേഷ് പ്രസാദ്
X

സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങള്‍ പുറത്തുള്ളപ്പോള്‍ ശ്രേയസ് അയ്യരെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തെരഞ്ഞെടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ പേസ് ബൌളര്‍ വെങ്കിടേഷ് പ്രസാദ്. സഞ്ജുവിന് പുറമേ ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ തുടങ്ങി ടി20 യില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ ഉണ്ടെന്നിരിക്കെ അയ്യരെ ഇന്ത്യയുടെ ടി20 പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതാണ് വെങ്കടേഷ് പ്രസാദിനെ ചൊടിപ്പിച്ചത്.

വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ അയ്യര്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി വെങ്കടേഷ് പ്രസാദ് രംഗത്തെത്തിയത്. ശ്രേയസ് അയ്യര്‍ ടി20യില്‍ ബാറ്റിംഗ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പ്രസാദ് ചൂണ്ടിക്കാട്ടി. അതേസമയം വെസ്റ്റിന്‍ഡീസിനെതിരായ എതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സഞ്ജുവിനെ കെ.എല്‍ രാഹുലിന് പകരക്കാരനായി ടി20 സ്‌ക്വാഡിലുള്‍പ്പെടുത്തിയെങ്കിലും ആദ്യ ടി20 യില്‍ കളിപ്പിച്ചിരുന്നില്ല.


വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ ടീം മികച്ച സ്‌ക്വാഡിനെ തന്നെ കണ്ടെത്തണമെന്നും അതില്‍ ഒരു വീഴ്ച്ചയും വരാന്‍ പാടില്ലെന്നും വെങ്കടേഷ് പ്രസാദ് പറഞ്ഞു. 'സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ എന്നിവര്‍ പുറത്തുള്ളപ്പോള്‍ ടി20 ഫോര്‍മാറ്റില്‍ ശ്രേയസ് അയ്യര്‍ പ്ലേയിങ് ഇലവനില്‍ വരുന്നത് അത്ഭുതമാണ്. വിരാടിനും രോഹിത്തിനും രാഹുലിനും തുടക്കക്കാര്‍ക്കൊപ്പം ശരിയായ ബാലന്‍സ് നേടുന്നതിനായിരുന്നു നമ്മള്‍ മുൻതൂക്കം നൽകേണ്ടിയിരുന്നത്'- വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.

വിന്‍ഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സ്കോര്‍ കണ്ടെത്താന്‍ കഴിയാതെ അയ്യര്‍ തപ്പിത്തടയുകയായിരുന്നു. ഒടുവില്‍ നാല് പന്തുകള്‍ നേരിട്ട് പൂജ്യനായി മടങ്ങനായിരുന്നു താരത്തിന്‍റെ വിധി.

TAGS :

Next Story