Light mode
Dark mode
ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്നതും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതും ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ സംസ്കരിക്കുന്നതുമടക്കം നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്
ഒന്നരകിലോ മാത്രം ഭാരമുള്ള ഈ അവയവം പ്രോടീനുകളുടെ ദഹനം, ധാതു സംഭരണം, പിത്തരസ ഉത്പാദനം, രക്തം ശുദ്ധീകരിക്കലുൾപ്പടെ 500-ലധികം പ്രവർത്തനങ്ങൾ ചെയ്യുന്നു
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ ബാധിക്കും
കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ പ്രതിസന്ധിയിലാക്കുകയും ചെയ്യും
കരളിന്റെ ആരോഗ്യത്തിനും ഭക്ഷണം ഒരു പ്രധാനഘടകമാണ്
ഭക്ഷണക്രമവും വ്യായാമവും കരളിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്
കരളിനുണ്ടാകുന്ന അസുഖങ്ങളുടെ ഒരു പ്രധാനകാരണം അരോഗ്യകരമല്ലാത്ത ഭക്ഷണശീലം തന്നെയാണ്